---
title: " ഒരു ശക്തിക്കും  തകര്‍ക്കാന്‍ കഴിയില്ലന്ന ആത്മവിശ്വാസത്തിന്റെ ഉറച്ച രൂപം, ലച്ചുവിന് സല്യൂട്ട്, കുറിപ്പ് വൈറൽ  "
english_title: "A firm look of confidence that no force can break, a salute to Lachu, The note went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107863/a-firm-look-of-confidence-that-no-force-can-break-a-salute-to-lachu-the-note-went-viral"
published_at: "2023-04-08T13:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431228900abc_lechubbb.jpg"
keywords: []
---

#  ഒരു ശക്തിക്കും  തകര്‍ക്കാന്‍ കഴിയില്ലന്ന ആത്മവിശ്വാസത്തിന്റെ ഉറച്ച രൂപം, ലച്ചുവിന് സല്യൂട്ട്, കുറിപ്പ് വൈറൽ  

> **Lead Summary:** ബിഗ് ബോസ് സീസൺ 5 വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് .കഴിഞ്ഞ ദിവസമാണ് ലച്ചു തന്റെ ജീവിത കഥ തുറന്ന് പറഞ്ഞത് . ലച്ചു അനുഭവിച്ച വേദനകൾ കേട്ടപ്പോൾ വീട്ടിലുള്ളവരെ മാത്രമല്ല പ്രേക്ഷകരെയും വലിയ രീതിയിലാണ് വിഷമിപ്പിച്ചത് . പിന്നാലെ ദേവുവിന് പാനിക് അറ്റാക്ക് വരെയുണ്ടായി .

## Article Content

ബിഗ് ബോസ് സീസൺ 5 വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് .കഴിഞ്ഞ ദിവസമാണ് ലച്ചു തന്റെ ജീവിത കഥ തുറന്ന് പറഞ്ഞത് . ലച്ചു അനുഭവിച്ച വേദനകൾ കേട്ടപ്പോൾ വീട്ടിലുള്ളവരെ മാത്രമല്ല പ്രേക്ഷകരെയും വലിയ രീതിയിലാണ് വിഷമിപ്പിച്ചത് . പിന്നാലെ ദേവുവിന് പാനിക് അറ്റാക്ക് വരെയുണ്ടായി .

തന്റെ ദുരിതപൂര്‍ണമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാതെയാണ് ലച്ചു സംസാരിച്ചത് എന്നത് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ബിഗ് ബോസ്സിലെ താങ്കളുടെ ഗെയിം ഇഷ്ടമാണേലും അല്ലേലും, നിങ്ങളുടെ ആ ചിരിയുടെ ഉള്ളില്‍ ഇത്രത്തോളം വേദന ഉണ്ടായിരുന്നു എന്ന് ഇന്ന് ലൈവ് കണ്ടപ്പോള്‍ ആണ് മനസിലായത് എന്നാണ് സോഷ്യല്‍ മീഡിയ ലച്ചുവിനോടായി പറയുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രീതി എന്ന ആരാധിക പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. 

ജീവിത കഥ പറയല്‍ ബിഗ്‌ബോസില്‍ ഒരുപാട് കേട്ടിട്ടുണ്ട് ചിലതൊക്കെ കേള്‍കുമ്പോള്‍ മടുപ്പ് തോന്നും പക്ഷേ ഇന്ന് ലച്ചു തന്റെ കഥ പറഞ്ഞപ്പോള്‍ ശരിക്കും വല്ലാത്ത ഒരു അവസ്ഥയില്‍ ആയിപ്പോയി ബിഗ്‌ബോസ് വീട്ടിലെ സകലരും നിര്‍വ്വചിക്കാനവാത്ത വിധത്തില്‍ തകര്‍ന്നു പോയി....! തന്റെ ജീവിതത്തില്‍ സംഭവിച്ചതും അടുത്ത ആള്‍ക്കാരില്‍ നിന്നും അനുഭവിച്ചതുമായത് ലച്ചുവിനെ വളരെ ശക്തയായ ഒരു മനുഷ്യനാക്കിയിട്ടുണ്ട്..

അവളുടെ ഇപ്പോഴത്തെ നിലപാടുകളും ജീവിത കാഴ്ചപ്പാടുകളും അത്തരം അനുഭവങ്ങളില്‍ നിന്ന് പരുവപ്പെട്ട് വന്നതാവാം നമ്മില്‍ പലരും കടന്ന് പോയിട്ടില്ലാത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് കഥകള്‍ മാത്രയിരിക്കെ അത് അനുഭവിച്ചവര്‍ക്ക് ജീവിതം മുഴുവന്‍ അടയാളപ്പെടുത്തുന്ന ഒന്നാണ് ! അവള്‍ ഒരു പോരാളിയാണ് ജീവിതം അവസാനിക്കുമെന്ന് വിചാരിച്ചിടത്ത് ഉയര്‍ന്ന് പറന്നവള്‍ ഒരു ശക്തികും തകര്‍ക്കാന്‍ കഴിയില്ലന്ന ആത്മവിശ്വാസത്തിന്റെ ഉറച്ച രൂപം. 

ആയിരം പ്രശ്‌നങ്ങള്‍ ജീതത്തില്‍ അഭിമുഖീകരിച്ചെന്ന് വരാം അതിനെയൊക്കെ പുഞ്ചിരിയോടെ നേരിടാന്‍ ഈ പെണ്‍കുട്ടി പഠിപ്പിക്കുന്നു ! പൊരുതാന്‍ തീരുമാനിച്ചവര്‍ക്ക് ഒരു വേദനയും തടസ്സമാകില്ല..... വിജയം അവരെ തേടി വരും....സല്യൂട്ട് ലച്ചു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

നിരവധി പേരാണ് സമാനമായ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. തനിക്ക് പതിമൂന്നാം വയസില്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് ജീവിതകഥയില്‍ ലച്ചു തുറന്നു പറഞ്ഞിരുന്നു. ആറ് വര്‍ഷത്തോളം തനിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നാണ് താരം തുറന്നു പറഞ്ഞത്.

കാമുകനില്‍ നിന്നുമുണ്ടായ മോശം അനുഭവവും താരം വെളിപ്പെടുത്തി. തന്നെ വീട്ടില്‍ കയറി ചിലര്‍ തല്ലിയതും താരം വെളിപ്പെടുത്തുകയുണ്ടായി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/107863/a-firm-look-of-confidence-that-no-force-can-break-a-salute-to-lachu-the-note-went-viral)