---
title: "ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന് നീതി ലഭിച്ചെന്ന് നടന്‍ ജോയ് മാത്യു"
english_title: "Actor Joy Mathew says that Madhu, who was killed as a victim of mob lynching, got justice."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107836/actor-joy-mathew-says-that-madhu-who-was-killed-as-a-victim-of-mob-lynching-got-justice"
published_at: "2023-04-08T12:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64310bee6bd21_joymathew.jpg"
keywords: []
---

# ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന് നീതി ലഭിച്ചെന്ന് നടന്‍ ജോയ് മാത്യു

> **Lead Summary:** ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന് നീതി ലഭിച്ചെന്ന് നടന്‍ ജോയ് മാത്യു. അടുത്തിടെയാണ് മധു കൊലപാതകത്തിലെ വിധി വന്നത്. ചില കാര്യങ്ങളില്‍ നമ്മള്‍ കേരളീയര്‍ കടപ്പെട്ടിരിക്കേണ്ട ചിലരുണ്ട്.

## Article Content

ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന് നീതി ലഭിച്ചെന്ന് നടന്‍ ജോയ് മാത്യു. അടുത്തിടെയാണ് മധു കൊലപാതകത്തിലെ വിധി വന്നത്. ചില കാര്യങ്ങളില്‍ നമ്മള്‍ കേരളീയര്‍ കടപ്പെട്ടിരിക്കേണ്ട ചിലരുണ്ട്.

ആദിമനിവാസി മധുവിന്റെ കൊലയാളികളെ പലവിധ സമ്മര്‍ദങ്ങളെയും അവഗണിച്ച് ശിക്ഷിക്കുന്നതിനായി,നീതി നടപ്പാക്കുന്നതിനായി പരിശ്രമിച്ച പാലക്കാട് എസ് പി വിശ്വനാഥന്‍.

പാര്‍ട്ടി ക്വട്ടേഷന്‍ കൊലയാളികള്‍ക്ക് വേണ്ടി കോടികള്‍ വക്കീലന്മാര്‍ക്ക് കൊടുക്കുന്ന വിപ്ലവ ഗവണ്‍മെന്റ് നിയമിച്ച വക്കീലന്മാര്‍ കൂലികിട്ടാതെ സ്ഥലം വിട്ടപ്പോള്‍ കൂലിയല്ല, നീതിയാണ് മുഖ്യം എന്ന ഉറച്ച നിലപാടെടുത്ത രാജേഷ് വക്കീല്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍.

ഇതിനൊക്കെ അപ്പുറം നൊന്ത് പെറ്റ ഒരമ്മയുടെ പോരാട്ടക്കണ്ണീര് കൊണ്ട് എഴുതിയ ഒരു പേരുണ്ട്, രാച്ചിയമ്മ. നെറികെട്ട ഈ നാട്ടില്‍ മനുഷ്യര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇങ്ങിനെയുള്ള ചിലരെങ്കിലും മതിയെന്നും നടന്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/107836/actor-joy-mathew-says-that-madhu-who-was-killed-as-a-victim-of-mob-lynching-got-justice)