---
title: "ആദ്യ ഭാര്യ സ്ത്രീ പീഡനക്കേസ് നല്‍കി; അമ്പതാം വയസില്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങി നടന്‍? "
english_title: "Thyagarajan's words about Prasanth are getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107815/thyagarajans-words-about-prasanth-are-getting-attention-now"
published_at: "2023-04-08T10:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430f8253a027_prashanth.jpg"
keywords: []
---

# ആദ്യ ഭാര്യ സ്ത്രീ പീഡനക്കേസ് നല്‍കി; അമ്പതാം വയസില്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങി നടന്‍? 

> **Lead Summary:** വിജയ്ക്കും അജിത്തിനും മുമ്പ് തമിഴ് സിനിമയില്‍ താരപദവി ലഭിച്ച നടനാണ് പ്രശാന്ത്. ഷങ്കര്‍ ചിത്രം ‘ജീന്‍സി’ലെ താരത്തിന്റെ പ്രകടനം പ്രശാന്തിനെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു.

## Article Content

വിജയ്ക്കും അജിത്തിനും മുമ്പ് തമിഴ് സിനിമയില്‍ താരപദവി ലഭിച്ച നടനാണ് പ്രശാന്ത്. ഷങ്കര്‍ ചിത്രം ‘ജീന്‍സി’ലെ താരത്തിന്റെ പ്രകടനം പ്രശാന്തിനെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു.

എന്നാല്‍ പിന്നീട് താരത്തിന്റെ സിനിമകള്‍ പരാജയമായതോടെ പ്രശാന്ത് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. സംവിധായകനും നടനുമായ ത്യാഗരാജിന്റെ മകനാണ് പ്രശാന്ത്. ത്യാഗരാജന്‍ പ്രശാന്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകന്റെ തകര്‍ന്ന ദാമ്പത്യം സംബന്ധിച്ചാണ് ത്യാഗരാജന്‍ പ്രതികരിച്ചത്. 2005ല്‍ ആണ് പ്രശാന്ത് വിവാഹിതനായത്.

എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ബന്ധം വേര്‍പിരിഞ്ഞു. ഭാര്യ ഗൃഹലക്ഷ്മി പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസും നല്‍കി. അന്നുണ്ടായ വിവാദങ്ങള്‍ ശരിക്കും പ്രശാന്തിനെ തകര്‍ത്തു. മകന്‍ അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല.

പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം അവന്റെ ജീവിതവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കും. മകന്റെ ജീവിതത്തില്‍ വീണ്ടും ഒരു വിവാഹം ഉണ്ടാകും എന്നാണ് ത്യാഗരാജന്‍ സിനി ഉലഗത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107815/thyagarajans-words-about-prasanth-are-getting-attention-now)