---
title: "മാനസികമായും ശാരീരികമായും എന്നെ അത് വലിയ രീതിയിൽ ബാധിച്ചു; വെളിപ്പെടുത്തി ലച്ചു"
english_title: "It took a huge toll on me mentally and physically; lachu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107791/it-took-a-huge-toll-on-me-mentally-and-physically-lachu"
published_at: "2023-04-08T08:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430d7407769b_lechubb.jpg"
keywords: []
---

# മാനസികമായും ശാരീരികമായും എന്നെ അത് വലിയ രീതിയിൽ ബാധിച്ചു; വെളിപ്പെടുത്തി ലച്ചു

> **Lead Summary:** ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ലച്ചു. എപ്പോഴും പ്രസന്നമായ മുഖത്തോട് മാത്രമേ നമുക്ക് ഇവരെ കാണാൻ സാധിക്കുകയുള്ളൂ. എന്നാൽ വളരെ വേദനാജനകമായ ഒരു കഥയാണ് ഇവർക്ക് പറയാനുള്ളത്. എൻറെ കഥ എപ്പിസോഡിൽ ആണ് ഇവർ ഇവരുടെ കദനകഥ വെളിപ്പെടുത്തിയത്. കഥ കേട്ട് ഉടനെ തന്നെ ദേവുവിന് പാനിക് അറ്റാക്ക് ഉണ്ടാവുകയും ചെയ്തു.

## Article Content

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ലച്ചു. എപ്പോഴും പ്രസന്നമായ മുഖത്തോട് മാത്രമേ നമുക്ക് ഇവരെ കാണാൻ സാധിക്കുകയുള്ളൂ. എന്നാൽ വളരെ വേദനാജനകമായ ഒരു കഥയാണ് ഇവർക്ക് പറയാനുള്ളത്. എൻറെ കഥ എപ്പിസോഡിൽ ആണ് ഇവർ ഇവരുടെ കദനകഥ വെളിപ്പെടുത്തിയത്. കഥ കേട്ട് ഉടനെ തന്നെ ദേവുവിന് പാനിക് അറ്റാക്ക് ഉണ്ടാവുകയും ചെയ്തു.

> “സഹോദരനുമായി അടുത്ത ബന്ധമായിരുന്നു എനിക്ക്. പക്ഷേ ഒരു വാഹനാപകടത്തിൽ സഹോദരനെ നഷ്ടപ്പെട്ടു. അങ്ങനെ നാട്ടിൽ നിൽക്കാൻ പറ്റാതെയായി. മാതാപിതാക്കൾക്കൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോയി. എനിക്ക് 13 വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം.

ജീവിതത്തിൽ വലിയ ഒരു ദുരന്തമാണ് ഞാൻ ആ സമയത്ത് അനുഭവിച്ചത്. എൻറെ അടുത്ത ഒരു ബന്ധു എന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ആറു വർഷത്തോളമാണ് അയാൾ എന്നെ പീഡിപ്പിച്ചത്. ഞാൻ ആകെ തകർന്നുപോയി. മാനസികമായും ശാരീരികമായും എന്നെ അത് വലിയ രീതിയിൽ ബാധിച്ചു. വലിയ ട്രോമ ആയിരുന്നു ആ സമയത്ത് അനുഭവിച്ചത്” – ലച്ചു പറയുന്നു.

> “ആ സമയത്ത് ഒരു വ്യക്തിയുമായി പ്രണയത്തിലായി. എന്നാൽ അയാൾ മദ്യത്തിന് അടിമയായിരുന്നു. അയാളിൽ നിന്നും ഒരുപാട് ദേഹോപദ്രവം ഏൽക്കേണ്ടിവന്നു. ഒരിക്കൽ അയാൾ എന്നെ ബീച്ചിലേക്ക് വിളിച്ചുകൊണ്ടുപോയി. അവിടെ നിന്നും എന്നെ തല്ലി. ഇതിനുശേഷമായിരുന്നു ബ്രേക്ക് അപ്പ് ആയത്.

പിന്നീട് അതിജീവനമായിരുന്നു ലക്ഷ്യം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. ഒരു ദിവസം വീട്ടിലേക്ക് രണ്ടു പേർ അതിക്രമിച്ചു കയറുകയായിരുന്നു. എന്നിട്ട് ലാപ്ടോപ്പിന്റെ വയർ ഉപയോഗിച്ച് പുതിയ തല്ലി. താൻ വ്യഭിചാരം നടത്തുകയാണ് എന്ന കാരണം പറഞ്ഞുകൊണ്ട് ആയിരുന്നു അവർ നൽകിയത്. കേസ് നടത്തിയെങ്കിലും ഇതുവരെ അവരെ ശിക്ഷിക്കാൻ സാധിച്ചിട്ടില്ല” – ലച്ചു കൂട്ടിച്ചേർത്തു.

അതേ സമയം ഈ വ്യക്തിയെ ശിക്ഷിക്കുവാൻ താൻ എല്ലാവിധ സഹായവും ചെയ്യാം എന്നാണ് ശോഭ പറയുന്നത്. ഇതിനുശേഷമാണ് ഇവരുടെ ജീവിതത്തിലേക്ക് ശിവാജി എന്ന വ്യക്തി കടന്നുവരുന്നത്. ഇവരുടെ ഇപ്പോഴത്തെ കാമുകൻ ആണ് ശിവാജി.

ഇത്രയും വേദനാജനകമായ ഒരു കഥയാണ് ഇവർ പറഞ്ഞത് എങ്കിലും ഒരു തുള്ളി കണ്ണുനീർ പോലും ഇവർ വീഴ്ത്തിരുന്നില്ല. ഇതിൽ നിന്നുതന്നെ എത്രത്തോളം ധീരയായ പെൺകുട്ടിയാണ് ലച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കും എന്നാണ് എല്ലാവരും പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107791/it-took-a-huge-toll-on-me-mentally-and-physically-lachu)