ബ്രെയിൻ ട്യൂമർ ബാധിച്ച ഭാര്യ മരണക്കിടക്കയിൽ; അതിനിടെ മാധുരിയുമായി പ്രണയത്തിലായ സഞ്ജയ് ദത്ത്

ബ്രെയിൻ ട്യൂമർ ബാധിച്ച ഭാര്യ മരണക്കിടക്കയിൽ; അതിനിടെ മാധുരിയുമായി പ്രണയത്തിലായ സഞ്ജയ് ദത്ത്
2023-04-08T08:04:00 | By Athira V

ബോളിവുഡ് നടൻ സഞ്ജയ് ദത്ത് എന്നും വിവാദങ്ങളുടെ തോഴനാണ്. ഒരുപാട് വിവാദങ്ങളുടെ പേരില്‍ സഞ്ജയ് ദത്ത് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. വിവാദങ്ങൾക്കൊപ്പം സഞ്ജയുടെ പ്രണയ ഗോസിപ്പുകളും പുറത്തുവന്നിരുന്നു. അങ്ങനെ ഒന്നാണ് നടി മാധുരി ദീക്ഷിതുമായുള്ള പ്രണയം. 90 കളിൽ ബോളിവുഡിൽ വലിയ ചർച്ചയായി മാറിയ ഒന്നായിരുന്നു ഇത്. അക്കാലത്തെ ഓൺസ്‌ക്രീനിലെ ഏറ്റവും മനോഹര ജോഡികളായിരുന്നു ഇരുവരും.

സാജൻ, താനേദാർ, ഖൽനായക്, തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ശേഷം ഇവർ പ്രണയത്തിലാവുകയായിരുന്നു എന്നാണ് പറയുന്നത്. അത് വളരെ സീരിയസ് ആയ ബന്ധം ആയിരുന്നു എന്നാണ് അന്ന് ബോളിവുഡ് ആകെ സംസാരിച്ചിരുന്നത്. 1991-ൽ എല്ലാ മാസികകളുടെയും കവർ സ്റ്റോറിയായി ഇവരുടെ പ്രണയകഥ വന്നിരുന്നു. 1988 മുതൽ 1997 വരെ ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. മാധുരിയും സഞ്ജയ് ദത്തും മികച്ച സുഹൃത്തുക്കൾ മാത്രമായിരുന്നില്ല, പരസ്പരം തങ്ങളുടെ കമ്പനി ഇഷ്ടപ്പെട്ടിരുന്നവരും കൂടി ആയിരുന്നു.


ഒരിക്കൽ ഒരു അഭിമുഖത്തിൽ സഞ്ജയ് തന്റെ പ്രിയപ്പെട്ട പങ്കാളിയാണെന്ന് മാധുരി പറഞ്ഞിരുന്നു. തമാശകൾ പറഞ്ഞ് അവൻ തന്നെ രസിപ്പിക്കാറുണ്ടെന്നും ഒരു തികഞ്ഞ മാന്യൻ കൂടിയാണ് അദ്ദേഹമെന്നുമാണ് മാധുരി പറഞ്ഞത്. ഇതെല്ലാം ഇവർ പ്രണയത്തിലാണെന്ന വാർത്തകൾക്ക് ശക്തി നൽകിയിരുന്നു. സഞ്ജയ് തന്റെ ആദ്യ ഭാര്യ റിച്ച ശർമ്മയും ദാമ്പത്യ ജീവിതം തുടരുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാകുന്നത്. ആ സമയത്ത് തന്നെ സഞ്ജയ് റിച്ചയിൽനിന്ന് വിവാഹമോചനം വാങ്ങുമെന്നും മാധുരിയെ വിവാഹം കഴിക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.

അതിനിടെ, ബ്രെയിൻ ട്യൂമർ ബാധിച്ച റിച്ച ചികിത്സയ്ക്കായി അമേരിക്കയിലായിരുന്നു. എന്നാൽ മാധുരിയുടെയും സഞ്ജയ്‌യുടെയും ബന്ധത്തെക്കുറിച്ചുള്ള വാർത്തഅറിഞ്ഞപ്പോൾ റിച്ച മുംബൈയിലേക്ക് മടങ്ങിയെത്തി. താൻ അടുത്തില്ലാത്തതാണ് തങ്ങളുടെ ബന്ധത്തെ ബാധിച്ചത് താൻ വന്നാൽ അതെല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു റിച്ചയുടെ മടങ്ങി വരവ്. എന്നാൽ സഞ്ജയുടെ പെരുമാറ്റം ആ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു. 15 ദിവസത്തിനുള്ളിൽ റിച്ച വീണ്ടും അമേരിക്കയിലേക്ക് മടങ്ങി. ഇതിനു പിന്നാലെ മാധുരി ദീക്ഷിത് തന്റെ സഹോദരിയുടെ വിവാഹബന്ധം തകർത്തുവെന്ന ആരോപണവുമായി റിച്ച ശർമയുടെ സഹോദരി ഈന ശർമ രംഗത്തെത്തി.


1992-ൽ സിനിബ്ലിറ്റ്സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഈന മാധുരിക്കെതിരെ ആഞ്ഞടിക്കുകയും മനുഷ്യത്വമില്ലാത്തവളാണ് മാധുരിയെന്ന് വിളിച്ചു പറയുകയും ചെയ്തു. പിന്നാലെ റിച്ചയും സഞ്ജയും വേർപിരിഞ്ഞു. എന്നാൽ സഞ്ജയ് റിച്ചയെ ചതിച്ചതല്ല, പകരം അവരുടെ ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പും അസുഖവും ഒക്കെയാണ് വേർപിരിയലിന് കാരണമായത് എന്നാണ് പറയുന്നത്. അധികം വൈകാതെ 1996 ൽ ബ്രെയിൻ ട്യൂമറിനെ തുടർന്ന് റിച്ച മരണപ്പെടുകയും ചെയ്തു. എന്നാൽ അതിനു മുൻപ് തന്നെ മധുരിയും സഞ്ജയും അകന്നിരുന്നു 1993 ൽ സഞ്ജയ് അനധികൃതമായി ആയുധം കയ്യിൽ വെച്ചതിന് അറസ്റിലായതിന് പിന്നാലെ ആയിരുന്നു ഇത്.

ഒരിക്കൽ പോലും ജെയിലിൽ പോയി സഞ്ജയെ കാണാൻ മാധുരി കൂട്ടാക്കിയിരുന്നില്ല. അതിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മാധുരി തന്റെ ഏറ്റവും നല്ല സുഹൃത്ത് മാത്രമാണെന്നാണ് സഞ്ജയ് പറഞ്ഞത്. ഇവരുടെ ബന്ധത്തെ കുറിച്ച് മാധുരി ഒരിക്കലും സംസാരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ സഞ്ജയ് അതിനെല്ലാം ഫുൾ സ്റ്റോപ്പ് ഇടുകയും ചെയ്തു. തങ്ങൾ തമ്മിൽ സൗഹൃദത്തിന് അപ്പുറം ഒന്നമില്ലെന്ന് പറഞ്ഞ സഞ്ജയ് തന്നെ ചേർത്ത് വന്ന ഗോസിപ്പുകൾക്ക് മധുരിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. അങ്ങനെ അവർ ഒരിക്കലും അവരുടെ ബന്ധം അംഗീകരിച്ചില്ലെങ്കിലും, അവരുടെ പ്രണയകഥ ബോളിവുഡിലെ വലിയ ചർച്ചാ വിഷയമായിരുന്നു, എല്ലാവരും ആ ജോഡിയെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് ഗോസിപ്പുകൾക്ക് എല്ലാം വിരാമമിട്ട് മാധുരി ഡോക്ടർ ശ്രീറാം നെനെയെ വിവാഹം കഴിച്ചു. ഇന്നും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് അവർ. അതേസമയം, സഞ്ജയ് 1998 ൽ മോഡലായ റിയ പിള്ളയെ വിവാഹം കഴിച്ചിരുന്നു, എന്നാൽ 2005 ൽ അവർ വേർപിരിഞ്ഞു. മന്യത ദത്ത് ആണ് ഇപ്പോൾ സഞ്ജയുടെ ഭാര്യ.

Content Highlight: Wife on deathbed with brain tumor; Meanwhile, Sanjay Dutt fell in love with Madhuri

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup