ടെലിവിഷൻ പരമ്പരകളിലൂടെ ജനപ്രീതി നേടിയ നടിയാണ് വരദ. സീരിയലാണ് വഴിത്തിരിവായതെങ്കിലും സിനിമകളിലൂടെയാണ് വരദയുടെ കരിയറിന്റെ തുടക്കം. പൃഥിരാജ് നായകനായ വാസ്തവമായിരുന്നു ആദ്യ സിനിമ. നായകന്റെ അനിയത്തിയുടെ വേഷമാണ് വരദ വാസ്തവം സിനിമയിൽ ചെയ്തത്. സുൽത്താൻ, യെസ് യുവർ ഓണർ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി കുറച്ച് സിനിമകളിൽ വരദ അഭിനയിച്ചു. എന്നാൽ പിന്നീട് സീരിയൽ രംഗത്താണ് വരദ ശ്രദ്ധ കൊടുത്തത്.

സീരിയൽ രംഗത്ത് ചില പൊളിറ്റിക്സുകളുണ്ടെന്നും വരദ പറയുന്നു. ഞാൻ ഒരാളുടെ ഫേവറെെറ്റ് പേഴ്സൺ ആവാത്ത വ്യക്തിയാണ്. ഞാൻ എന്താണെങ്കിലും മുഖത്ത് നോക്കി സംസാരിക്കും. എനിക്കെതിരെ പരാതികളൊക്കെ പോവാറുണ്ട്. ഒരു പ്രാവശ്യം ഒരു സീരിയലിനിടെ വരദ അങ്ങനെയാണ്, ഇങ്ങനെയാണെന്നാെക്കെ പറഞ്ഞ് പരാതി പോയി. ഞാൻ വേറൊരു ചാനലിനേ കൊടുത്ത ഡേറ്റ് ഇവർക്ക് കൊടുത്തില്ലെന്ന് പറഞ്ഞാണ് പരാതി. എത്തിക്സെന്ന് പറയുന്ന സംഭവമില്ലേ.

ഒരു ഷോയുടെ ആങ്കറിംഗായിരുന്നു. ഒരു ക്രൂ അവിടെ സെറ്റായിരിക്കുമ്പോൾ അതിന്റെ നടുക്ക് ഇവർക്ക് വേണമെന്ന്. തുറന്ന് കാര്യങ്ങൾ പറയുന്നത് കൊണ്ട് ഇൻഡസ്ട്രിയിൽ അഹങ്കാരിയെന്ന പേരുണ്ട്. ചിലപ്പോൾ ഞാനധികം സംസാരിക്കാത്തത് കൊണ്ടായിരിക്കാം. എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാൻ ബുദ്ധിമുട്ടാണ്. എന്നെ വിളിച്ച വർക്കുകളിൽ വേറെ നായികമാർ അഭിനയിച്ച സാഹചര്യമുണ്ടായിരുന്നു.ആരുടെയും പേര് പറയുന്നില്ല. നല്ല പ്രൊജക്ടുകളൊക്കെ പോയിട്ടുണ്ട്. തനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളേ ഇൻഡസ്ട്രിയിൽ ഉള്ളൂയെന്നും വരദ വ്യക്തമാക്കി.
സീരിയൽ ഇൻഡ്സ്ട്രിയിൽ നിന്നും ഇതുവരെ കാസ്റ്റിംഗ് കൗച്ച് സമീപനം വന്നിട്ടില്ല. പക്ഷെ സിനിമാ രംഗത്ത് നിന്ന് വന്നിട്ടുണ്ടെന്നും വരദ വ്യക്തമാക്കി. 'സിനിമയേ ഞാൻ ചെയ്യില്ല എന്ന് പറഞ്ഞ സമയമാെക്കെ ഉണ്ടായിരുന്നു. ഇത്തരം സമീപനം വരുമ്പോൾ ആദ്യമൊക്കെ കരയുകയായിരുന്നെന്നും വരദ പറയുന്നു. മമ്മിയുടെ കെെയിലാണ് ഫോൺ. കഥ പറയാനാണെന്ന് പറഞ്ഞ് എനിക്ക് തരാൻ പറയും. കഥ പറഞ്ഞ് തുടങ്ങി കുറച്ച് കഴിയുമ്പോൾ ഇതൊക്കെയായിരിക്കും. നിങ്ങളെ നായികയാക്കിയാൽ നമുക്കെന്താണ് ഗുണമെന്തൊക്കെ'.

'ആദ്യമൊന്നും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. നന്നായി അഭിനയിക്കാമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയല്ല നിങ്ങൾക്ക് ഒരു റോളിന് എത്ര രൂപ തരുന്നു, നിങ്ങൾക്കൊക്കെ ഒരുപാട് റീ ടേക്ക് വേണ്ടി വരും നമ്മുടെ കൂടെ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ എന്ന് പറഞ്ഞ് കുറച്ചൊക്കെ തുറന്ന് പറയും' 'അപ്പോഴേക്കും കണ്ണിൽ നിന്ന് വെള്ളം വരും. മമ്മി ഫോൺ മേടിച്ച് മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും,' വരദ പറഞ്ഞു. അടുത്തിടെയാണ് നടി കൊച്ചിയിൽ സ്വന്തമായൊരു ഫ്ലാറ്റ് വാങ്ങിയത്.
വർക്കുകൾക്കെത്തുമ്പോൾ എറണാകുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നെന്നും സ്വന്തമായി ഒരു വീട് എറണാകുളത്ത് വേണമെന്നുണ്ടായിരുന്നെന്നുമാണ് നടി ഇതേക്കുറിച്ച് പറഞ്ഞത്. ഗൃഹപ്രവേശന ദിവസത്തെ ചിത്രവും വരദ പങ്കുവെച്ചിരുന്നു. ഭർത്താവ് ജിഷിൻ മോഹനുമായി വരദ അകൽച്ചയിലാണെന്ന് നാളുകളായി അഭ്യൂഹമുണ്ട്. എന്നാൽ ഇതേക്കുറിച്ച് വരദ ഒരിടത്തും സംസാരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളിലൊന്നും ജിഷിനെ കാണാറില്ല. ഇതേപറ്റി പലപ്പോഴും ചോദ്യവും വരാറുണ്ട്.
Content Highlight: It is enough to adjust one with us, there was a complaint against me from the serials; Varada opens up about the film casting couch approach


































