---
title: "വിവാഹം ചെയ്യാത്തതിനുള്ള കാരണം പുറത്തുവിട്ടു തെസ്നി ഖാൻ"
english_title: "Tesni Khan revealed the reason for not getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107766/tesni-khan-revealed-the-reason-for-not-getting-married"
published_at: "2023-04-07T22:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64305043ae4e4_thensi.jpg"
keywords: []
---

# വിവാഹം ചെയ്യാത്തതിനുള്ള കാരണം പുറത്തുവിട്ടു തെസ്നി ഖാൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തെസ്നി ഖാൻ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തെസ്നി ഖാൻ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

തന്റെ മമ്മിയെ മരണംവരെ നോക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നാണ് താരം പറയുന്നത്. അതുകൊണ്ട് ഇതുപോലെ തന്നെ പോയാൽ മതി എന്നാണ് തെസ്നി ഖാൻ പറയുന്നത്. ബോയ്ഫ്രണ്ടും ഭർത്താവും ഒന്നും ഇല്ലാത്തതുകൊണ്ട് ബാധ്യതകൾ ഒന്നും ഇല്ല എന്നും നമ്മുടെ പൈസ കൊണ്ട് ജീവിച്ചു പോകുന്നു എന്നും നമ്മുടെ ആവശ്യങ്ങൾ എല്ലാം നമ്മൾ തന്നെ നിറവേറ്റുന്നു ഒന്നും വളരെ സുഖവും ആയിട്ടാണ് ഈ ജീവിതം മുന്നോട്ട് പോകുന്നത് എന്നുമാണ് തെസ്നി ഖാൻ പറയുന്നത്.

പഠിക്കുന്ന കാലത്ത് എല്ലാവരും പറഞ്ഞിരുന്നത് ഇവർ ആയിരിക്കും ആദ്യം വിവാഹം കഴിക്കുന്നത് എന്നാണ്. ഒരുകാലത്ത് ഇവർക്കും വലിയ ആഗ്രഹമായിരുന്നു അത്. കല്യാണം ഒക്കെ കഴിച്ച് ഭർത്താവിന്റെയും കുട്ടികളുടെയും ഒപ്പം ദുബായിൽ ജീവിക്കുവാൻ ആയിരുന്നു ഇവരുടെ വലിയ ആഗ്രഹം.

അവിടെയൊക്കെ വിദേശ പരിപാടികൾക്ക് വേണ്ടി പോകുമ്പോൾ ഇടയ്ക്കിടയ്ക്ക് ആലോചിക്കാറുണ്ട് ഇത് എന്നാണ് തെസ്നി ഖാൻ പറയുന്നത്. കുടുംബിനിയായി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ഉപ്പയെ സഹായിക്കുവാൻ തനിക്കൊരു ജോലി അത്യാവശ്യമായിരുന്നു എന്നും താൻ കല്യാണം കഴിച്ചു പോയാൽ കുടുംബം അനാഥമായി പോകും എന്നും ആ കാരണം കൊണ്ടാണ് താൻ വിവാഹം ചെയ്യാത്തത് എന്നുമാണ് താരം പറയുന്നത്.

ഉപ്പയുടെ മാജിക് കൊണ്ട് ഒന്നും നേടാൻ പറ്റിയില്ല എന്നും അതുകൊണ്ടാണ് താനും ഒരു സഹായമായി നിൽക്കാം എന്ന് തീരുമാനിച്ചത് എന്നും അതുകൊണ്ട് ഞങ്ങളുടെ ജീവിതം രക്ഷപ്പെട്ടു എന്നും അതല്ലേ ശരിയായ വിജയം എന്നുമാണ് താരം ചോദിക്കുന്നത്. അതേസമയം എല്ലാവരെയും ചിരിപ്പിക്കുന്ന ഈ മുഖത്തിന് പിന്നിൽ ഇതുപോലെയുള്ള കഥകൾ പറയുവാൻ ഉണ്ടായിരുന്നു എന്ന് ഞങ്ങൾ ഇപ്പോൾ മാത്രമാണ് മനസ്സിലാക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107766/tesni-khan-revealed-the-reason-for-not-getting-married)