---
title: "പിങ്ക് നിറത്തിലുളള ഔട്ട്ഫിറ്റില്‍ റോസാപ്പൂ പോലെ....! ഗ്ളാമറസ്സായി മമിത ബൈജു"
english_title: "Like a rose in a pink outfit...! Mamita Baiju as glamorous"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107748/like-a-rose-in-a-pink-outfit-mamita-baiju-as-glamorous"
published_at: "2023-04-07T21:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430405f8fb49_mamitha.jpg"
keywords: []
---

# പിങ്ക് നിറത്തിലുളള ഔട്ട്ഫിറ്റില്‍ റോസാപ്പൂ പോലെ....! ഗ്ളാമറസ്സായി മമിത ബൈജു

> **Lead Summary:** **ബാ**ലതാരമായി സിനിമയിലെത്തി പ്രേക്ഷകമനസ്സുകളില്‍ സ്ഥാനം നേടിയ താരമാണ് നടി മമിത ബൈജു.

## Article Content

**ബാ**ലതാരമായി സിനിമയിലെത്തി പ്രേക്ഷകമനസ്സുകളില്‍ സ്ഥാനം നേടിയ താരമാണ് നടി മമിത ബൈജു.

ഹണി ബീ 2 സെലിബ്രേഷന്‍, സര്‍വോപരി പാലാക്കാരന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചുകൊണ്ട് സിനിമ ജീവിതം ആരംഭിച്ചതാണ് മമിത, ചെറിയ റോളുകളിലൂടെ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും പിന്നീട് പ്രധാന വേഷങ്ങളിലേക്ക് എത്തുകയും ചെയ്തു.

ഖോ ഖോ എന്ന ചിത്രത്തിലൂടെയാണ് മമിത കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് വരത്തന്‍, വികൃതി, ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശരണ്യ, പ്രണയവിലാസം തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലും മമിത അഭിനയിച്ചിട്ടുണ്ട്.

ഇനി തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി. അഥര്‍വ, കൃതി ഷെട്ടി എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് മമിത തമിഴിലേക്ക് എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുവരികയാണ്.

സമൂഹമാധ്യമങ്ങളില്‍ മമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം വലിയ സ്വീകാര്യത ലഭിക്കുന്നത് . ഇപ്പോഴിതാ പിങ്ക് നിറത്തിലുളള ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായുളള താരത്തിന്റെ ചിത്രങ്ങളാണ് തരംഗമാവുന്നത്.

റോസാപ്പൂ പോലെ മനോഹരി ആയ മമിതയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു . നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107748/like-a-rose-in-a-pink-outfit-mamita-baiju-as-glamorous)