---
title: "'ലയണല്‍ മെസ്സിക്കും മീതെ കിംഗ് ഖാന്‍; വോട്ടെടുപ്പില്‍ ഒന്നാമതെത്തി ഷാരൂഖ് ഖാന്‍"
english_title: "Bollywood star Shah Rukh Khan has topped the Time magazine poll of 2023."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107715/bollywood-star-shah-rukh-khan-has-topped-the-time-magazine-poll-of-2023"
published_at: "2023-04-07T19:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643027d0155f0_MESSI.jpg"
keywords: []
---

# 'ലയണല്‍ മെസ്സിക്കും മീതെ കിംഗ് ഖാന്‍; വോട്ടെടുപ്പില്‍ ഒന്നാമതെത്തി ഷാരൂഖ് ഖാന്‍

> **Lead Summary:** 2023ലെ ടൈം മാഗസിന്‍ വോട്ടെടുപ്പില്‍ ഒന്നാമതെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ . ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താനാണ് ടൈം മാഗസിന്‍ വോട്ടെടുപ്പ് നടത്തിയത്. ലയണല്‍ മെസ്സിയെക്കാള്‍ മുന്‍പിലാണ് ഷാരൂഖ് ഖാന്‍. 1.2 ദശലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി.

## Article Content

2023ലെ ടൈം മാഗസിന്‍ വോട്ടെടുപ്പില്‍ ഒന്നാമതെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ . ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താനാണ് ടൈം മാഗസിന്‍ വോട്ടെടുപ്പ് നടത്തിയത്. ലയണല്‍ മെസ്സിയെക്കാള്‍ മുന്‍പിലാണ് ഷാരൂഖ് ഖാന്‍. 1.2 ദശലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി.

തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരി തുടങ്ങിയത് മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി.

ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് പഠാനിലൂടെ 2023-ല്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. അതിന് പിന്നാലെയാണ് അദ്ദേഹത്തിന് അന്താരാഷ്ട്ര പട്ടികയിലെ ഒന്നാം സ്ഥാനം ലഭിക്കുന്നത്.

ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും അഭിനയിച്ച പഠാന്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107715/bollywood-star-shah-rukh-khan-has-topped-the-time-magazine-poll-of-2023)