---
title: "ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി സ്വന്തമാക്കി സൂപ്പര്‍താരം!"
english_title: "Bollywood superstar Salman Khan owns a bullet-proof Nissan Patrol luxury SUV."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107664/bollywood-superstar-salman-khan-owns-a-bullet-proof-nissan-patrol-luxury-suv"
published_at: "2023-04-07T14:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fdecb2efbe_car.jpg"
keywords: []
---

# ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി സ്വന്തമാക്കി സൂപ്പര്‍താരം!

> **Lead Summary:** ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാൻ ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി . ഈ മാസം ആദ്യം മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഗ്രാൻഡ് ഓപ്പണിംഗിൽ തന്റെ ഏറ്റവും പുതിയ വാഹനത്തിലായിരുന്നു സല്‍മാൻ എത്തിയത്.

## Article Content

ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാൻ ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി . ഈ മാസം ആദ്യം മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഗ്രാൻഡ് ഓപ്പണിംഗിൽ തന്റെ ഏറ്റവും പുതിയ വാഹനത്തിലായിരുന്നു സല്‍മാൻ എത്തിയത്.

ബുള്ളറ്റ് പ്രൂഫ് പട്രോൾ എസ്‌യുവിയിൽ വ്യക്തിഗത സുരക്ഷയും പോലീസ് അകമ്പടിയോടെയുമായിരുന്നു താരം എത്തിയത്. സല്‍മാന്‍റെ നിസാൻ പട്രോൾ സ്റ്റൈലിഷ് വൈറ്റ് നിറത്തിലാണ് തീർത്തിരിക്കുന്നത്. കറുത്ത ടൊയോട്ട ഫോർച്യൂണറും പിന്നിൽ മഹീന്ദ്ര ബൊലേറോ നിയോയിൽ പോലീസ് ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനം മുംബൈയിലെ തെരുവുകളിൽ കണ്ടു. വധഭീഷണിയെ തുടർന്ന് കഴിഞ്ഞ വർഷമാണ് സല്‍മാൻ ഖാൻ തന്‍റെ വാഹന ശ്രേണി ബുള്ളറ്റ് പ്രൂഫ് കാറുകളിലേക്ക് നവീകരിച്ചത്.

മുമ്പ് താരം ഉപയോഗിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ലാൻഡ് ക്രൂയിസർ LC200- ന് പകരമാണ് പുതിയ നിസാൻ പട്രോൾ . ജാപ്പനീസ് നിർമ്മാതാക്കളായ നിസാൻ നിലവില്‍ ഇന്ത്യയിൽ വിൽക്കാത്തതുമായ മുൻനിര എസ്‌യുവിയാണ് നിസാൻ പട്രോൾ.

അതുകൊണ്ടു തന്നെ ഇത് ഒരു സ്വകാര്യ ഇറക്കുമതിയാണെന്ന് തോന്നുന്നു. മിഡിൽ ഈസ്റ്റിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും നിസ്സാൻ പട്രോൾ വളരെ ജനപ്രിയമാണ്. ബുള്ളറ്റ് പ്രൂഫിംഗിന്റെ കാര്യത്തിൽ ഇത് ഏറ്റവും മികച്ച മോഡലായി ഈ വാഹനം അറിയപ്പെടുന്നു.

സൽമാൻ ഖാൻ വാങ്ങിയ നിസാൻ പട്രോളിന് 405 എച്ച്‌പി പവറും 560 എൻഎം ടോർക്കും നൽകുന്ന 5.6 ലിറ്റർ വി8 പെട്രോൾ എഞ്ചിനാണുള്ളത്. എസ്‌യുവിയുടെ കൂറ്റൻ എഞ്ചിൻ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ഇത് സ്റ്റാൻഡേർഡായി ഫോർ വീൽ ഡ്രൈവ് സിസ്റ്റവുമായി വരുന്നു. മോഡലിന് റിയർ ലോക്കിംഗ് ഡിഫറൻഷ്യലും ഉണ്ട്. കൂടാതെ, ഒരു ചെറിയ 4.0 ലിറ്റർ V6 പെട്രോൾ എഞ്ചിനും യുഎഇ വിപണിയിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107664/bollywood-superstar-salman-khan-owns-a-bullet-proof-nissan-patrol-luxury-suv)