താൻ അതിന്റെ പേരിൽ സ്ട്രഗിൾ ചെയ്യുകയാണ്, നാല് വർഷമായി ഡിവോഴ്സിനായുള്ള പോരാട്ടത്തിലാണ്: ഗോപിക

താൻ അതിന്റെ പേരിൽ സ്ട്രഗിൾ ചെയ്യുകയാണ്, നാല് വർഷമായി ഡിവോഴ്സിനായുള്ള പോരാട്ടത്തിലാണ്: ഗോപിക
2023-04-07T12:20:00 | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധ നേടിയ കാര്യമായിരുന്നു ഇത്തവണ പ്രേക്ഷകർക്കിടയിൽ നിന്നൊരാൾ മത്സരാർത്ഥിയായി എത്തുമെന്നത്.  ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ കോമണറാകാൻ അവസരം കിട്ടിയത് മുവാറ്റുപുഴ സ്വദേശി ഗോപിക ഗോപിക്കാണ്. വളരെ സാധാരണ വീട്ടിൽ നിന്നുള്ള ആളാണ് ഗോപിക.

24 -കാരിയായ ഗോപിക കൊറിയർ സർവീസ് നടത്തുന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. സിംഗിൾ മദറായ ഗോപികയ്ക്ക് നാല് വയസ്സുള്ള മോനാണ് ഉള്ളത്. മകനോടൊപ്പം സന്തുഷ്ടജീവിതം നയിക്കുന്ന ഗോപിക ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു വന്ന ആളാണ്. 


കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിലെ പല മത്സരാർത്ഥികൾക്കും തങ്ങളുടെ കഥകൾ തുറന്നു പറയാൻ തുറന്നു പറയാൻ അവസരം ലഭിച്ചിരുന്നു. പലരും തങ്ങളുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധികൾ തുറന്നു പറഞ്ഞിരുന്നു. ശോഭ വിശ്വനാഥിന് ആയിരുന്നു ഇന്നലെ തന്റെ കഥ പറയാൻ അവസരം ലഭിച്ചത്. ഭർത്താവ് മദ്യപാനി ആയിരുന്നെന്നും തന്നെ ഉപദ്രവിച്ചിരുന്നു എന്നുമാണ് ശോഭ പറഞ്ഞത്. തുടർന്ന് താൻ ഡിവോഴ്‌സ് വാങ്ങി ആ ബന്ധത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് ശോഭ പറഞ്ഞത്. 

അതേസമയം, ശോഭയുടെ ഡിവോഴ്സ് കേസിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ താനും കഴിഞ്ഞ നാലു വർഷമായി ഇതിന്റെ പിറകെ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗോപിക. സാഗറുമായുള്ള സൗഹൃദത്തെ കുറിച്ചും, തനിക്കും സാഗറിനെ പോലെയൊരു സുഹൃത്ത് ഉണ്ടെന്നും അവനെ നോക്കുന്ന പോലെയാണ് സാഗർ എന്നും ഗോപിക പറയുന്നുണ്ട്.

ഈ സംസാരത്തിന്റെ ഇടയിലാണ് ഗോപിക തന്റെ വിവാഹത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചുമെല്ലാം പറഞ്ഞത്. 4 വർഷമായി ഡിവോഴ്സ് കേസ് നടക്കുകയാണ് എന്നാണ് ഗോപിക പറഞ്ഞത്. ഇത്രയും വർഷമായി അതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. കുഞ്ഞിന് ഏഴുമാസം പ്രായം ഉള്ളപ്പോൾ ഞാൻ അവിടെ നിന്നും പോന്നതാണ്. ഒരു വർഷക്കാലം എന്ന് പറയുന്നത് കോടി ജന്മങ്ങൾ അനുഭവിച്ചതിന് അപ്പുറം ആയിരുന്നു. ഇപ്പോഴും താൻ അതിന്റെ പേരിൽ സ്ട്രഗിൾ ചെയ്യുകയാണ് എന്നും ഗോപിക സുഹൃത്തുക്കളോട് പറയുന്നുണ്ട്. 

കഴിഞ്ഞ ദിവസം ഗോപികയെ കുറിച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഒരാൾ ഞോണ്ടിയാൽ തിരികെ ഞോണ്ടുന്ന പ്രകൃതമാണെന്നും അല്ലാതെ ആരോടും കയറി മുട്ടാൻ ഒന്നും പോകുന്ന വ്യക്തിയല്ല ഗോപിക എന്നുമാണ് അവർ പറഞ്ഞത്. എല്ലാവരും എങ്ങനെ പെരുമാറുന്നോ അതിൽ നിന്നും ഇച്ചിരി കൂടുതൽ ആയി നിൽക്കും ആൾ. പുള്ളിക്കാരിക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു ഫീൽ ആയാൽ എന്തായാലും തിരികെ നല്ലത് പറയും. വളരെ ബോൾഡായ വ്യക്തിയാണെന്ന് അവർ പറഞ്ഞു. 


Content Highlight: In the midst of this conversation, Gopika spoke about her marriage and divorce.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup