ആദ്യരാത്രി ആ സത്യം മനസ്സിലാക്കി, പലപ്പോഴും ഭർത്താവിൽ നിന്നും ക്രൂരമായ പീഡനങ്ങൾ നേരിട്ടു; വെളിപ്പെടുത്തി ശോഭ വിശ്വനാഥ്

ആദ്യരാത്രി ആ സത്യം മനസ്സിലാക്കി, പലപ്പോഴും ഭർത്താവിൽ നിന്നും ക്രൂരമായ പീഡനങ്ങൾ നേരിട്ടു; വെളിപ്പെടുത്തി ശോഭ വിശ്വനാഥ്
2023-04-07T06:31:00 | By Susmitha Surendran

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ശോഭ വിശ്വനാഥ് ആണ് അവരുടെ ജീവിതകഥ പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. ഒരു സംരംഭക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.

തമിഴ് വേരുകൾ ഉള്ള കുടുംബത്തിൽ നിന്നും ആണ് ഇവർ വരുന്നത്. ഇളയ മകൾ ആയിട്ടായിരുന്നു ജനിച്ചത് എന്നതുകൊണ്ട് തന്നെ അതിൻറെ ധാരാളം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. ജാതകത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇവരെ പെട്ടെന്ന് തന്നെ വിവാഹം ചെയ്തു വിട്ടത്. ഒരു ഓണക്കാലത്ത് തന്നെ വീട്ടിൽ വിളിച്ചു വരുത്തി വിവാഹം നടത്തി വിടുകയായിരുന്നു എന്നാണ് ശോഭ പറയുന്നത്.


എന്നാൽ ആദ്യരാത്രി ആയിരുന്നു താരം ആ സത്യം മനസ്സിലാക്കുന്നത്. ഭർത്താവ് മദ്യത്തിന് അടിമയായിരുന്നു. അയാളുടെ വീട്ടുകാർ ബിസിനസും മറ്റും ഏറ്റെടുക്കണം എന്നു പറഞ്ഞിരുന്നു. ഇതോടെ അവർക്കും അത് അറിയാമായിരുന്നു എന്ന് തനിക്ക് ബോധ്യമായി എന്നാണ് ശോഭ പറയുന്നത്.

പലപ്പോഴും ഭർത്താവിൽ നിന്നും ക്രൂരമായ പീഡനങ്ങൾ നേരിട്ടു. രണ്ട് തവണ മാരിറ്റൽ റേപ്പിന് വിധേയയായി. പല ദിവസങ്ങളിലും ഇവർ കിടന്നുറങ്ങിയത് ബാത്റൂമിൽ ആയിരുന്നു. മൂന്നുവർഷത്തിനുശേഷമാണ് ഈ ബന്ധത്തിൽ നിന്നും പുറത്തുവന്നത്. വിവാഹമോചന കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് ഇവർ പറയുന്നത്.

ഇതിനുശേഷമാണ് ഇവർ സംരംഭം ആരംഭിക്കുന്നത്. അതിനിടയിൽ അത് നടത്തിവന്നിരുന്ന ഒരു വ്യക്തിയുമായി ഇവർ ഇഷ്ടത്തിലാകുന്നു. ആരുമില്ലാത്ത സമയത്ത് തനിക്ക് തുണയായി എത്തിയ വ്യക്തിയായിരുന്നു ഇവർ.

വിവാഹത്തിന്റെ അടുത്തുവരെ ആ ബന്ധം എത്തിയെങ്കിലും അയാളുടെ ഉദ്ദേശം ഒരു ഡമ്മി ഭാര്യയെ വേണം എന്നതാണ് എന്ന് മനസ്സിലാക്കിയപ്പോൾ ആ ബന്ധത്തിൽ നിന്നും പിന്മാറി എന്നാണ് ശോഭ പറയുന്നത്. ഇതിന് അയാൾ ചെയ്ത പ്രതികാരം വളരെ ഭീകരമായിരുന്നു എന്നും അത് കാരണമാണ് താൻ ഇവിടെ എത്തിനിൽക്കുന്നത് എന്നുമാണ് ഇപ്പോൾ ശോഭ പറയുന്നത്.

ഇവരുടെ കടയിൽ കഞ്ചാവ് വെച്ചുകൊണ്ട് ഇവരെ കൊടുക്കാൻ ശ്രമിക്കുകയായിരുന്നു. തെറ്റ് ചെയ്തില്ല എന്ന് ഉറപ്പ് ഇവർക്ക് ഉണ്ടായിരുന്നതുകൊണ്ട് ഇവർ പുറത്തിറങ്ങി മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.

പിന്നീട് ആറുമാസത്തെ അന്വേഷണങ്ങൾക്ക് ഒടുവിൽ ആണ് സത്യം തെളിഞ്ഞത്. ഒരിക്കലും തോറ്റു കൊടുക്കരുത് എന്നും സ്ത്രീകൾ ഒരിക്കലും പേടിക്കരുത് എന്നുമാണ് ശോഭ പറയുന്നത്.

Content Highlight: Often suffered brutal abuse from her husband; Revealed by Shobha Vishwanath

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup