---
title: "മധുവിനെ പരിഹസിച്ചു അഖിൽ മാരാർ, മാരാരുടെ ഉള്ളിലെ സംഘി പുറത്തുചാടി എന്ന് പ്രേക്ഷകർ"
english_title: "Akhil Marar mocks Madhu, the audience says Marar's inner Sanghi has come out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107550/akhil-marar-mocks-madhu-the-audience-says-marars-inner-sanghi-has-come-out"
published_at: "2023-04-06T23:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f04b246253_akhil.jpg"
keywords: []
---

# മധുവിനെ പരിഹസിച്ചു അഖിൽ മാരാർ, മാരാരുടെ ഉള്ളിലെ സംഘി പുറത്തുചാടി എന്ന് പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. ഒരു സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹം ഇപ്പോൾ ബിഗ് ബോസിലെ ഒരു മത്സരാർത്ഥി കൂടിയാണ്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. ഒരു സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹം ഇപ്പോൾ ബിഗ് ബോസിലെ ഒരു മത്സരാർത്ഥി കൂടിയാണ്.

വളരെ മികച്ച രീതിയിൽ മത്സരം കാഴ്ചവയ്ക്കുന്ന ഒരു മത്സരാർത്ഥി എന്നത് ആയിരുന്നു ഇദ്ദേഹത്തെക്കുറിച്ച് ഇതുവരെ ഉണ്ടായിരുന്ന കാഴ്ചപാടുകൾ. പൊതുവേ സമൂഹമാധ്യമങ്ങളിലും ചർച്ചകളിലും മറ്റും അമ്മാവൻ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.

അതുകൊണ്ടുതന്നെ ഇദ്ദേഹം ബിഗ്ബോസിൽ എത്തിയാൽ വലിയ രീതിയിൽ കോമഡി ആയിരിക്കും എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത് എങ്കിലും വളരെ പക്വതയുള്ള കളി ആയിരുന്നു ഇദ്ദേഹം ഇതുവരെ കാഴ്ചവച്ചത്. എന്നാൽ ഇപ്പോൾ ഇദ്ദേഹത്തിന്റെ ഉള്ളിലെ സംഘി പുറത്തുചാടി എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.

കഴിഞ്ഞദിവസം ഒരു ടാസ്ക് നൽകിയിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്ക് എല്ലാവർക്കും. ഓരോ രണ്ട് മത്സരാർത്ഥികൾക്കും ഒരു കഥാപാത്രത്തെ വീതം നൽകും. അവർ അന്നത്തെ ദിവസം മുഴുവൻ ബിഗ് ബോസ് വീട്ടിൽ ആ കഥാപാത്രമായിട്ട് വേണം പെരുമാറാൻ. ഇതുകൂടാതെ ഗാനം കേൾക്കുമ്പോൾ ആ കഥാപാത്രത്തെ പോലെ വന്നു ഡാൻസ് കളിക്കുകയും വേണം.

ഗെയിമിലെ ഒരു സജീവ മത്സരാർത്ഥിയാണ് സാഗർ. മീശ മാധവൻ ആയിരുന്നു സാഗറിന് ലഭിച്ച വേഷം. മീശ മാധവൻ എന്ന കഥാപാത്രം പറയുന്നത് പോലെ മാധവൻ മോഷ്ടിക്കും എന്നോ മറ്റോ സാഗർ വീട്ടിൽ പറയുന്നു. ഇതിനു മറുപടി ആയിട്ടാണ് കൊല്ലപ്പെട്ട ആദിവാസി മധുവിനെ പരിഹസിക്കുന്ന തരത്തിലുള്ള മറുപടി അഖിൽ മാരാർ നൽകിയത്.

> “നിന്നോട് അരിയാഹാരങ്ങൾ മോഷ്ടിക്കാൻ ആണോ പറഞ്ഞത്? നീ ആരാ മധുവോ? അട്ടപ്പാടിയിലെ മധുവിന്റെ അവസ്ഥയാണ് ഇന്ന് ഇവന് ഇവിടെ” – ഇതായിരുന്നു അഖിൽ മാരാർ വളരെ തമാശ രൂപത്തിൽ പറഞ്ഞത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തെ എങ്ങനെയാണ് ഇത്രയും ലഘൂകരിച്ചു കാണുവാൻ അകിൽ മാരാർക്ക് സാധിച്ചത് എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107550/akhil-marar-mocks-madhu-the-audience-says-marars-inner-sanghi-has-come-out)