ആ ചുംബനം പോലും മറ്റൊരു രീതിയിൽ എടുത്ത ശ്രീനിയേട്ടാ നിങ്ങളെ ഓർത്ത് അയാൾ വിഷമിക്കും; ശ്രീനിവാസന്‌ കത്ത്

ആ ചുംബനം പോലും മറ്റൊരു രീതിയിൽ എടുത്ത ശ്രീനിയേട്ടാ നിങ്ങളെ ഓർത്ത് അയാൾ വിഷമിക്കും; ശ്രീനിവാസന്‌  കത്ത്
2023-04-06T21:08:00 | By Susmitha Surendran

ഒരുപാട് സിനിമകളിൽ ഒരുമിച്ചെത്തിയ ഒരു നടന്മാരാണ് മോഹൻലാലും ശ്രീനിവാസനും . വീണ്ടും ഇവരെ പ്രേക്ഷകർ ഒരുമിച്ച് കണ്ടത് മഴവിൽ മനോരമയുടെ ഒരു അവാർഡ് വേദിയിൽ വെച്ചാണ്. അന്ന് രോ​ഗശയ്യയിൽ നിന്നും എഴുന്നേറ്റ് വന്ന ശ്രീനിവാസനെ ചേർത്ത് പിടിച്ച് മോഹൻലാൽ നൽകിയ ചുംബനം മലയാളി നെഞ്ചേറ്റുകയായിരുന്നു. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ആ വീഡിയോ അന്ന് ലക്ഷക്കണക്കിന് പേരാണ് റിപ്പീറ്റ് അടിച്ച് കണ്ടത്.

ഇരുവരും വീണ്ടും ഒരുമിച്ച് പഴയ കെമിസ്ട്രി സ്ക്രീനിൽ കൊണ്ടുവരുന്നത് കാണാൻ സാധിക്കണമെയെന്നാണ് അന്ന് ആ വീഡിയോ കണ്ട നമ്മളോരുത്തരും പ്രാർഥിച്ച്. എന്നാൽ കഴിഞ്ഞ ദിവസം ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. 


മോഹൻലാൽ‌ കംപ്ലീറ്റ് ആക്ടറാണെന്ന് താൻ മനസിലാക്കിയത് അടുത്തിടെ അദ്ദേഹം തന്നെ ചുംബിച്ചപ്പോഴാണെന്നും ശ്രീനിവാസൻ പുതിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ശ്രീനിവാസന് എന്ന പേരിൽ വിവിധ മൂവി ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന കത്താണ് വൈറലായി മാറുന്നത്. ഒരു സുഹൃത്ത് തെറ്റ് ചെയ്താൽ ആ കാര്യം മറ്റുള്ളവരോട് പറയാതെ ആ സുഹൃത്തിനോട് തന്നെ നേരിട്ട് പറയുന്നതിനേക്കാൾ വലിയ ഒരു ശെരി വേറെ ഇല്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

'ഒരുപാട് ശാരീരിക അവശതകളുണ്ടെന്ന് അറിയാം. ഒരുപാട് വിഷമമുണ്ട് നിങ്ങളുടെ ഇപ്പോളത്തെ ആരോഗ്യ സ്ഥിതി കാണുമ്പോൾ. നിങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങളും നിങ്ങൾ എഴുതിയ തിരക്കഥകളും മലയാളിയെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്... നല്ല നടൻ.. നല്ല തിരക്കഥാകൃത്ത് അങ്ങനെ പല രീതിയിൽ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നിങ്ങളെ ഞങ്ങൾ ഇഷ്ട്ടപെട്ട് കഴിഞ്ഞു.' 'കൂടുതലായി നിങ്ങളെ ഞങ്ങൾ ഇഷ്ടപെട്ടത് മോഹൻലാൽ എന്ന നടനും നിങ്ങളും ചേർന്ന് നിന്ന് പച്ചയായ ജീവിത സത്യങ്ങൾ സ്‌ക്രീനിൽ അവതരിപ്പിച്ചപ്പോഴാണ്.

ഒരുമിച്ച് പട്ടിണി കിടന്നപ്പോൾ... ദാസന്റെ അമ്മ മരിച്ചപ്പോൾ അശ്വസിപ്പിച്ചപ്പോൾ... ജോലി ഇല്ലാത്ത കൂട്ടുകാരന് മുഷിഞ്ഞ കുറച്ച് നോട്ടുകൾ കൊടുത്തപ്പോൾ.. തമ്മിൽ രസകരമായ വഴക്കുകൂടിയപ്പോൾ എല്ലാം നിങ്ങളെ ഞങ്ങൾ നെഞ്ചോട് ചേർത്തു.' 'പ്രിയപ്പെട്ട ശ്രീനിയേട്ടാ... നിങ്ങൾ രണ്ടാളും ഒരുമിച്ച് ജീവിച്ച് കാണിച്ചപ്പോൾ നിങ്ങളെക്കാൾ കൂടുതൽ സന്തോഷിച്ചത് ഞങ്ങളാണ്. പട്ടിണി കിടന്നപ്പോഴും ഒരുമിച്ച് ചെന്നൈ നഗരത്തിൽ എത്തിയപോലും അമേരിക്കയിൽ എത്തിയപ്പോഴും ദാസനേയും വിജയനേയും മലയാളി നെഞ്ചിൽ ചേർത്തു.' 


'ഒന്ന് ആലോചിച്ച് നോക്കൂ... നാടോടിക്കാറ്റ് സിനിമ ഇറങ്ങിയപ്പോൾ ജനിച്ചുപോലും ഇല്ലാത്ത ഇന്നത്തെ തലമുറ നിങ്ങളുടെ ആ സൗഹൃദം ടിവിയിൽ കണ്ട നിങ്ങളെ രണ്ടാളേയും സ്നേഹിച്ചുവെങ്കിൽ എത്രമാത്രം ഞങ്ങൾ നിങ്ങളെ ഇഷ്ടപെടുന്നുവെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ...? പക്ഷേ... ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങൾ ഒരുപാട് പേരെ വേദനിപ്പിക്കുണ്ട്.'

'നിങ്ങളുടെ മക്കൾക്ക്‌ പോലും നിങ്ങൾ പറയുന്ന ഈ കാര്യങ്ങൾ കേട്ട് മറ്റുള്ളവരുടെ മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടി വരുന്നുണ്ട്. ഒരുപാട് സങ്കടമുണ്ട് നിങ്ങൾ ആ മഹാനായ നടനെ ഇത്ര തരം താഴ്ത്തി സംസാരിക്കുമ്പോൾ. മോഹൻലാൽ എന്ന നടൻ ഒരു മോശം വ്യക്തിയോ കാപട്യങ്ങൾ നിറഞ്ഞ നടനോവാണെന്ന് നിങ്ങൾക്ക് അറിയാമായിരുന്നെങ്കിൽ എന്തിനായിരുന്നു നിങ്ങൾ ആ മനുഷ്യന്റെ കൂടെ ഇത്രെയും നാൾ അഭിനയിച്ചത്?.' 

'എന്തിന് വേണ്ടി ആയിരുന്നു അയാൾക്ക് വേണ്ടി കഥാപാത്രങ്ങളെ ഉണ്ടാക്കിയത്?. മോഹൻലാൽ എന്ന ആ മനുഷ്യൻ നിങ്ങളെയോ വേറെ ഒരാളെയോ ഈ കഴിഞ്ഞ വർഷങ്ങളിൽ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. കൂടെയുള്ള ഒരാളും ആ നടനെ പറ്റി സ്നേഹത്തോടെ അല്ലാതെ സംസാരിച്ചിട്ടില്ല. നിങ്ങൾ ആ മഹാനാടനെ അപമാനിക്കുമ്പോഴു കുറ്റപ്പെടുത്തുമ്പോഴും ശെരിക്കും തോറ്റുപോകുന്നത് നിങ്ങളെ ഇഷ്ടപെട്ട നിങ്ങളുടെ സിനിമകളെ നെഞ്ചോട് ചേർത്ത ഞാൻ അടക്കം ഉള്ള മലയാളികളാണ്.'

'നിങ്ങളുടെ മക്കൾ വിനീതിനും ധ്യാനിനും ഇനി ആ മഹാനടന്റെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം പോലും ഉണ്ടാവില്ല. ചെയ്യാത്ത തെറ്റിന് നിങ്ങൾ കുരുതി കൊടുക്കുന്നത് ഇതുപോലെയുള്ള ഒരുപാട് പേരുടെ ജീവിതം കൂടിയാണ്. സൗഹൃദത്തിന് തന്റെ സിനിമ ജീവിതം തന്നെ കൊടുക്കുന്ന മോഹൻലാൽ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങൾ എന്താണ് നേടാൻ പോകുന്നത്.'

'അയാൾ പ്രതികരിക്കില്ലായിരിക്കും... പക്ഷെ അയാളും വേദനിക്കുണ്ട്. തന്റെ സുഹൃത്തിന്റെ ആരോഗ്യം മോശമായപ്പോൾ താൻ നൽകിയ ആ ചുംബനം പോലും മറ്റൊരു രീതിയിൽ എടുത്ത ശ്രീനിയേട്ടാ നിങ്ങളെ ഓർത്ത് അയാൾ വിഷമിക്കും തെറ്റുകൾ ആർക്കും പറ്റും വാക്കുകൾ കൊണ്ട് ഉള്ള മുറിവുകൾ മായ്ക്കാൻ ഒരുപാട് സമയം വേണ്ടി വന്നേക്കാം' എന്നായിരുന്നു കുറിപ്പ്. 

Content Highlight: He will worry about you, Srinietta, who took even that kiss in a different way; Letter to Srinivasan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup