---
title: "27 നില കെട്ടിടം, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി കുട്ടികൾ; വീഡിയോ "
english_title: "27-story building, children jumping from one to another; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107502/27-story-building-children-jumping-from-one-to-another-video"
published_at: "2023-04-06T18:59:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642eca2bea434_viral.jpg"
keywords: []
---

# 27 നില കെട്ടിടം, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി കുട്ടികൾ; വീഡിയോ 

> **Lead Summary:** അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അതിൽ ചിലത് രസകരമാണ് എങ്കിൽ ചിലത് വേദനിപ്പിക്കുന്നതാവും ചിലത് ചിരിക്കാനുള്ളതാവും. അതേ സമയം തന്നെ കണ്ടാൽ ശ്വാസം നിലച്ചു പോകുന്ന തരത്തിലുള്ള ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

## Article Content

അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അതിൽ ചിലത് രസകരമാണ് എങ്കിൽ ചിലത് വേദനിപ്പിക്കുന്നതാവും ചിലത് ചിരിക്കാനുള്ളതാവും. അതേ സമയം തന്നെ കണ്ടാൽ ശ്വാസം നിലച്ചു പോകുന്ന തരത്തിലുള്ള ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇതും അതുപോലെ ഒരു വീഡിയോ ആണ്. മിക്കയിടങ്ങളിലും വെക്കേഷൻ തുടങ്ങിയിരിക്കുകയാണ്. അവധിക്കാലം എന്നത് രക്ഷിതാക്കൾക്ക് ആധിയുടെ കാലം കൂടിയാണ് എന്ന് പറയാതെ വയ്യ.

കാരണം എന്തൊക്കെ കുരുത്തക്കേടുകളാണ് കുട്ടിക്കൂട്ടം കാട്ടിക്കൂട്ടുക എന്ന് പറയാൻ സാധിക്കില്ല എന്നത് തന്നെ. എന്നാൽ, ഈ വീഡിയോയിൽ കാണുന്ന തരം പ്രവൃത്തികൾ അധികം കുട്ടികൾ ചെയ്യും എന്ന് തോന്നുന്നില്ല. എന്താണ് എന്നല്ലേ? 27 നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ വച്ച് ഒരു കെട്ടിടത്തിൽ നിന്നും അടുത്ത കെട്ടിടത്തിലോട്ട് ചാടുകയാണ് വീഡിയോയിൽ‌ ഉള്ള കുട്ടികൾ.

27 നിലകളുള്ള ഈ കെട്ടിടങ്ങൾ തമ്മിൽ‌ ചെറിയ ഒരു വിടവിന്റെ വ്യത്യാസമാണ് ഉള്ളത്. അതിലാണ് ഒരു കെട്ടിടത്തിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് കുട്ടി ചാടുന്നത്. വീഡിയോയിൽ രണ്ട് കുട്ടികളാണ് ഉള്ളത്.

[**https://twitter.com/i/status/1643636391413272589**](https://twitter.com/i/status/1643636391413272589)

ഒരാളാണ് ഭയമൊന്നും കൂടാതെ ചാടുന്നത് കാണുന്നത്. ഭയം കൊണ്ട് അധികം നേരം കാണാൻ പോലും സാധിക്കാത്ത തരത്തിലുള്ളതാണ് വീഡിയോ. നേരത്തെ തന്നെ വൈറലായ വീഡിയോ ഇപ്പോൾ വീണ്ടും ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

OnlyBangers എന്ന ഐഡിയിൽ നിന്നാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനേകം പേരാണ് വീഡിയോ കണ്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. മിക്കവരും ഇത് കാണുമ്പോൾ ഹൃദയം നിലച്ച് പോകുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107502/27-story-building-children-jumping-from-one-to-another-video)