---
title: "ലാലേട്ടൻ സത്യത്തിൽ അതിനേക്കാൾ സിംപിൾ ആണ്, ആ അച്ഛനുണ്ടായ മകൻ അങ്ങനെയല്ലേ ഇരിക്കൂ; സുരേഷ് കൃഷ്ണൻ "
english_title: "The lullaby is actually simpler than that; Suresh Krishnan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107461/the-lullaby-is-actually-simpler-than-that-suresh-krishnan"
published_at: "2023-04-06T15:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e943a16f89_mohanlalandpranav.jpg"
keywords: []
---

# ലാലേട്ടൻ സത്യത്തിൽ അതിനേക്കാൾ സിംപിൾ ആണ്, ആ അച്ഛനുണ്ടായ മകൻ അങ്ങനെയല്ലേ ഇരിക്കൂ; സുരേഷ് കൃഷ്ണൻ 

> **Lead Summary:** മലയാള സിനിമയിലെ താരപുത്രന്മാരിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹൻലാൽ . ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ സിനിമ അരങ്ങേറ്റം.

## Article Content

മലയാള സിനിമയിലെ താരപുത്രന്മാരിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹൻലാൽ . ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ സിനിമ അരങ്ങേറ്റം.

മോഹൻലാലിൻറെ മകനാണെങ്കിലും അതിന്റെതായ താരപരിവേഷം ഒന്നും കാണിക്കാതെ സാധാരണക്കാരനെ പോലെ നടക്കുന്ന ആളായിട്ടാണ് പ്രണവ് അറിയപ്പെടുന്നത്. അതുകൊണ്ട് മാത്രം താരത്തിന് നിരവധി ആരാധകരെ ലഭിച്ചിട്ടുണ്ട്. 

അങ്ങനെ തീർത്തും സിമ്പിളായി ജീവിതം നയിക്കുന്ന ആളാണ് പ്രണവെന്നാണ് പൊതുവിൽ പറയപ്പെടുന്നത്. എന്നാൽ അത് മോഹൻലാലിനെ അറിയാത്ത കൊണ്ടാണെന്ന് പറയുകയാണ് സംവിധായകൻ സുരേഷ് കൃഷ്ണൻ. മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായും എത്തിയിരുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം പ്രണവിനെയും മോഹൻലാലിനെയും കുറിച്ച് പറഞ്ഞത്. 

'എല്ലാവരും പറയും പ്രണവിന് ശാന്ത സ്വഭാവമാണ്. ഒരു പായ വിരിച്ചു കൊടുത്താൽ അവിടെ കിടക്കും എന്നൊക്കെ. ഇതൊക്കെ ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്. ലാലേട്ടൻ ഇതിന്റെ അപ്പുറമാണ്. ഒരു വൃത്തികെട്ട ഭക്ഷണം കഴിക്കാൻ കൊടുത്താൽ, ഞാനൊക്കെ ആണെങ്കിൽ ഇത് കൊള്ളില്ലെന്ന് തന്നെ പറയും.

ലാലേട്ടൻ കുറച്ചു കൂടെ ഇടുമോ എന്നാണ് ചോദിക്കുക. ആ ഭക്ഷണം കാണുമ്പോൾ നമ്മുക്ക് തന്നെ ദേഷ്യം വരും,' 'പണ്ട് കാരവൻ ഒന്നുമില്ലാത്ത സമയത്ത് ലാലേട്ടൻ പായ വിരിച്ച് തറയിലൊക്കെയാണ് കിടന്നിരുന്നത്. കാരവൻ ഉള്ള സമയത്തും അങ്ങനെയൊക്കെ തന്നെയാണ്.

പുലി മുരുകൻ ഷൂട്ടിന്റെ സമയത്ത് ആ തറയിലാണ് ലാലേട്ടൻ കിടന്നത്. അതുപോലെ അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന ചിത്രം ചെയ്യുമ്പോൾ ചൂടത് മരുഭൂമിയിൽ ചെറിയ പായ വലിച്ചു കെട്ടിയിട്ടുണ്ട്. അതിന്റെ അടിയിൽ ഒക്കെ പോയിരിക്കും. അങ്ങനെ ലാലേട്ടനെ അറിയാത്ത കൊണ്ടാണ് അപ്പു ഇത്ര സിമ്പിൾ ആണെന്ന് പറയുന്നത്,' 

'ലാലേട്ടൻ സത്യത്തിൽ അതിനേക്കാൾ സിംപിൾ ആണ്. അപ്പോൾ ആ അച്ഛനുണ്ടായ മകൻ അങ്ങനെയല്ലേ ഇരിക്കൂ' എന്നാണ് സംവിധായകൻ സുരേഷ് കൃഷ്‌ണൻ പറയുന്നത്. അതേസമയം, അച്ഛനെ പോലെ സിനിമയിൽ അത്ര കമ്പമുള്ള ആളല്ല പ്രണവ്. മോഹൻലാൽ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. യാത്രകളും പുസ്തകങ്ങളും ഒക്കെയാണ് അവന് കൂടുതൽ താല്പര്യമെന്നാണ് മോഹൻലാൽ പറഞ്ഞിട്ടുള്ളത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/107461/the-lullaby-is-actually-simpler-than-that-suresh-krishnan)