---
title: "ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും, കരള്‍ പകുത്ത് നല്‍കാന്‍ എത്തിയത്  നിരവധിപ്പേർ "
english_title: "The child will stay in the hospital for a month"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107446/the-child-will-stay-in-the-hospital-for-a-month"
published_at: "2023-04-06T14:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e83f8b4c24_bala.jpg"
keywords: []
---

# ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും, കരള്‍ പകുത്ത് നല്‍കാന്‍ എത്തിയത്  നിരവധിപ്പേർ 

> **Lead Summary:** എല്ലാവരും വളരെ ഞെട്ടലോടെ കേട്ട ഒരു വാർത്തയായിരുന്നു ​കരൾ സംബന്ധമായ അസുഖങ്ങൾ ​ഗുരുതരമായതിനെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നത്. ഇപ്പോഴിതാ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നിരിക്കുകയാണ്. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു. 

## Article Content

എല്ലാവരും വളരെ ഞെട്ടലോടെ കേട്ട ഒരു വാർത്തയായിരുന്നു ​കരൾ സംബന്ധമായ അസുഖങ്ങൾ ​ഗുരുതരമായതിനെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നത്. ഇപ്പോഴിതാ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നിരിക്കുകയാണ്. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു. 

ബാല ആരോഗ്യവാനായി തുടരുന്നു. അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോ​ഗികൾക്ക് ദാതാവിനെ കണ്ടെത്തുക വളരെ പ്രയാസകരമായ ഒന്നാണ്. 

**

എന്നാൽ ബാലയുടെ കാര്യത്തിൽ അനുയോജ്യമായ കരൾ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. നടന് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്. 

നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരം. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാല. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ.

ബാല ആരോഗ്യവാനായി തുടരുന്നു. നടനെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും.

ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചത്. ബാലയ്ക്ക് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്.

അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ടെന്ന് ബാല ഒടുവില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് വീഡിയില്‍ പറഞ്ഞിരുന്നു.

സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് നടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ ‘ഷെഫീഖിന്റെ സന്തോഷം’ എന്ന സിനിമയിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107446/the-child-will-stay-in-the-hospital-for-a-month)