---
title: "കിച്ച സുദീപിന്റെ പ്രസ്താവന തന്നെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു; പ്രകാശ് രാജ്"
english_title: "Prakash Raj reacts to reports that actor Kicha Sudeep will join BJP."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107440/prakash-raj-reacts-to-reports-that-actor-kicha-sudeep-will-join-bjp"
published_at: "2023-04-06T13:29:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e7c4074beb_prakashrajandkichasudheep.jpg"
keywords: []
---

# കിച്ച സുദീപിന്റെ പ്രസ്താവന തന്നെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു; പ്രകാശ് രാജ്

> **Lead Summary:** കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ കിച്ച സുദീപ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പ്രകാശ് രാജ്.

## Article Content

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ കിച്ച സുദീപ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പ്രകാശ് രാജ്.

> കിച്ച സുദീപിന്റെ പ്രസ്താവന തന്നെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. "കിച്ച സുദീപ് ബിജെപിയെ പിന്തുണയ്ക്കുമെന്നത് കാര്‍ണാടക തെരഞ്ഞെടുപ്പിൽ പരാജയഭീതി മുന്നില്‍ കാണുന്ന ബിജെപിക്കാർ നടത്തുന്ന വ്യാജപ്രചരണം ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തരം പരിപാടികളില്‍ വീണു പോകാതിരിക്കാന്‍ തക്ക വിവേകമുള്ള ആളാണ് സുദീപ്", എന്നും പ്രകാശ് രാജ് പറഞ്ഞു.

കഴിഞ്ഞ ദിവസം ആണ് കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തു​ഗുദീപയും ബിജെപിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ഇരുവരും വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകര്‍ ആവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും, ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുക മാത്രമാണ് ചെയ്യുകയെന്നും കിച്ച സുദീപ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/107440/prakash-raj-reacts-to-reports-that-actor-kicha-sudeep-will-join-bjp)