---
title: "'മൊയലാളീ ജങ്ക ജഗജഗ'.. പാര്‍ട്ടി മോഡില്‍ അച്ഛനും മകനും; ചിത്രം  വൈറല്‍"
english_title: "Arjun Asokan in party mode with his father Harishree Asokan."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107429/arjun-asokan-in-party-mode-with-his-father-harishree-asokan"
published_at: "2023-04-06T12:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e71cb89429_harisreeashokan.jpg"
keywords: []
---

# 'മൊയലാളീ ജങ്ക ജഗജഗ'.. പാര്‍ട്ടി മോഡില്‍ അച്ഛനും മകനും; ചിത്രം  വൈറല്‍

> **Lead Summary:** മലയാളികളെ എന്നും കുടുകുടാ ചിരിപ്പിക്കുന്ന നടനാണ് ഹരിശ്രീ അശോകൻ . നടന്റെ മകൻ അർജുൻ അശോകൻ ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളിലൊരാളാണ് .

## Article Content

മലയാളികളെ എന്നും കുടുകുടാ ചിരിപ്പിക്കുന്ന നടനാണ് ഹരിശ്രീ അശോകൻ . നടന്റെ മകൻ അർജുൻ അശോകൻ ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളിലൊരാളാണ് .

ഇപ്പോഴിതാ അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രമാണ്  സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അച്ഛന്‍ ഹരിശ്രീ അശോകനൊപ്പം പാര്‍ട്ടി മോഡില്‍ നിൽക്കുന്ന അര്‍ജുന്‍ അശോകനെയാണ് ചിത്രത്തിൽ കാണാനാവുക .

**

ഫുള്‍ ഡാന്‍സ് മോഡില്‍ നില്‍ക്കുന്ന അച്ഛനും മകനുമാണ് ചിത്രത്തിലുള്ളത്. അര്‍ജുന്റെ ഭാര്യ നിഖിതയുടെ സഹോദരന്റെ വിവാഹത്തിനു പകര്‍ത്തിയ ചിത്രമെന്നാണ് വ്യക്തമാകുന്നത്. ‘സൂക്ഷിച്ച നോക്കണ്ടട ഉണ്ണീ, ഇത് ഞാനല്ല’, ‘മൊയലാളീ ജങ്ക ജഗജഗ’ എന്നിങ്ങനെ ഹരിശ്രീ അശോകന്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളാണ് കമന്റില്‍ നിറയുന്നത്.

അതേസമയം, ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകന്‍ ഒടുവില്‍ വേഷമിട്ടത്. ‘തുറമുഖം’ ആണ് അര്‍ജുന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘എന്നിട്ടും അവസാനം’, ‘നാന്‍സി റാണി’, ‘ചാവേര്‍’ എന്നീ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

[https://www.instagram.com/arjun_ashokan/?utm_source=ig_embed&ig_rid=dec6997a-d72c-4e07-84f5-1deda0f6556d**](https://www.instagram.com/arjun_ashokan/?utm_source=ig_embed&ig_rid=dec6997a-d72c-4e07-84f5-1deda0f6556d)

അടുത്തിടെ പുറത്തിറങ്ങിയ ഏറെ ശ്രദ്ധ നേടിയ ‘രോമാഞ്ചം’ എന്ന സിനിമയില്‍ ഏറെ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. തിയേറ്ററുകളില്‍ ഏറെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു അര്‍ജുന്റെത്. ‘പ്രണയവിലാസം’ ആണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്ന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107429/arjun-asokan-in-party-mode-with-his-father-harishree-asokan)