---
title: "രോഗ വിവരങ്ങൾ തിരക്കി,  ഉമ്മൻചാണ്ടിയെ വീഡിയോ കോളിൽ വിളിച്ച് മോഹൻലാൽ "
english_title: "The screenshot of Mohanlal calling Oommenchandy on a video call is going viral in a big way."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107417/the-screenshot-of-mohanlal-calling-oommenchandy-on-a-video-call-is-going-viral-in-a-big-way"
published_at: "2023-04-06T12:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e67e290c6d_mohanlal.jpg"
keywords: []
---

# രോഗ വിവരങ്ങൾ തിരക്കി,  ഉമ്മൻചാണ്ടിയെ വീഡിയോ കോളിൽ വിളിച്ച് മോഹൻലാൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. നടൻ സമ്മാനിക്കുന്ന ഓരോ കഥാപാത്രങ്ങളും അത്രയേറെ ആഴത്തിലാണ് മലയാളി മനസ്സുകളിൽ സ്പർശിക്കുന്നത് . 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. നടൻ സമ്മാനിക്കുന്ന ഓരോ കഥാപാത്രങ്ങളും അത്രയേറെ ആഴത്തിലാണ് മലയാളി മനസ്സുകളിൽ സ്പർശിക്കുന്നത് . 

ഇപ്പോൾ ഇദ്ദേഹം ഉമ്മൻചാണ്ടിയെ വീഡിയോ കോളിൽ വിളിച്ചു സംസാരിക്കുന്ന സ്ക്രീൻഷോട്ട് ആണ് വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് ഈ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആളുകൾ ആണ് ഇപ്പോൾ മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. രാഷ്ട്രീയ വ്യത്യാസം ഒന്നും കാണിക്കാതെ ഉമ്മൻചാണ്ടി എന നല്ല മനുഷ്യനെ ഇങ്ങനെ ഒരു അവസ്ഥയിൽ എങ്കിലും വിളിച്ചു സുഖ വിവരം അന്വേഷിക്കുവാൻ മോഹൻലാൽ കാണിച്ച മനസ്സിനെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/107417/the-screenshot-of-mohanlal-calling-oommenchandy-on-a-video-call-is-going-viral-in-a-big-way)