---
title: "15 വർഷത്തെ ദാമ്പത്യം അഭിഷേകും ഐശ്വര്യയും അവസാനിപ്പിക്കുന്നു?  റിപ്പോർട്ടുകൾ"
english_title: "Abhishek and Aishwarya end 15 years of marriage? Reports"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107409/abhishek-and-aishwarya-end-15-years-of-marriage-reports"
published_at: "2023-04-06T11:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e62bb2761c_aiswaryarai.jpg"
keywords: []
---

# 15 വർഷത്തെ ദാമ്പത്യം അഭിഷേകും ഐശ്വര്യയും അവസാനിപ്പിക്കുന്നു?  റിപ്പോർട്ടുകൾ

> **Lead Summary:**  ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടേയും ദാമ്പത്യ ജീവിതം പതിനഞ്ച് വർഷം പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ്. 

## Article Content

 ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടേയും ദാമ്പത്യ ജീവിതം പതിനഞ്ച് വർഷം പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ്. 

എന്നാലിപ്പോൾ ഐശ്വര്യയും അഭിഷേകും വേർപിരിയാൻ ഒരുങ്ങുകയാണെന്നാണ് ബോളിവു‍ഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. അതിന് കാരണം നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്. 

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസം മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഒപ്പം അഭിഷേകിനെ കണ്ടില്ല. ബോളിവുഡ് മുഴുവൻ ഒഴുകിയെത്തിയ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ചർച്ചയായി.

പൊതുവെ മകൾക്കും ഭാര്യയ്ക്കും ഒപ്പം എല്ലാ പരിപാടികളിലും അഭിഷേക് എത്താറുണ്ട്. അതിനാൽ തന്നെ അഭിഷേകിന്റെ അഭാവം പാപ്പരാസികൾ ശ്ര​ദ്ധിച്ചു. ഇതോടെയാണ് ഐശ്വര്യയും അഭിഷേകും പിരിയാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. 

മാത്രമല്ല അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്‌നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം വിവാഹമോചനവുമായി ബന്ധപ്പെട്ട ​ഗോസിപ്പുകൾ പ്രചരിക്കവെ അതിനെയെല്ലാം അഭിഷേകിന്റെ ഒരു കമന്റ് നിഷ്പ്രഭമാക്കി. 

ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം പങ്കിട്ട് എനിക്ക് പ്രിയപ്പെട്ടവരെന്ന് ഒരാൾ തലക്കെട്ട് നൽകിയപ്പോൾ എനിക്കും ഏറെ പ്രിയപ്പെട്ടവരാണ് ഐശ്വര്യയും ആരാധ്യയുമെന്നും അഭിഷേക് കുറിച്ചു. ഇതോടെ പലരും വിവാഹമോചനം ഉടനെന്ന വാർത്ത തെറ്റാണെന്നും ഇരുവരും ഇപ്പോഴും നല്ല സ്നേഹത്തിലാണെന്നും കമന്റ് ചെയ്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/107409/abhishek-and-aishwarya-end-15-years-of-marriage-reports)