---
title: "'ഒരു അമ്മാവൻ ഇമേജ് ആയിരുന്നു ഇദ്ദേഹത്തിന്, ഇന്ന് ഏറ്റവും പക്വതയോടെ കളിക്കുന്നു'; അഖിൽ മാരാരെ അഭിനന്ദിച്ചു സമൂഹമാധ്യമങ്ങൾ "
english_title: "Social media appreciated Akhil Marar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107357/social-media-appreciated-akhil-marar"
published_at: "2023-04-06T06:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e190ddeb1d_akhilmarar1.jpg"
keywords: []
---

# 'ഒരു അമ്മാവൻ ഇമേജ് ആയിരുന്നു ഇദ്ദേഹത്തിന്, ഇന്ന് ഏറ്റവും പക്വതയോടെ കളിക്കുന്നു'; അഖിൽ മാരാരെ അഭിനന്ദിച്ചു സമൂഹമാധ്യമങ്ങൾ 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്ന് മാത്രമല്ല പലപ്പോഴും ധാരാളം വിമർശനങ്ങളും ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നേരെ വരാറുണ്ട് എങ്കിലും അതൊന്നും ഇദ്ദേഹം ഒരിക്കലും കാര്യമായി എടുക്കാറില്ല എന്നതാണ് വസ്തുത.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്ന് മാത്രമല്ല പലപ്പോഴും ധാരാളം വിമർശനങ്ങളും ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നേരെ വരാറുണ്ട് എങ്കിലും അതൊന്നും ഇദ്ദേഹം ഒരിക്കലും കാര്യമായി എടുക്കാറില്ല എന്നതാണ് വസ്തുത.

അതേ സമയം കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഇദ്ദേഹം സമൂഹം മാധ്യമങ്ങളിൽ വളരെ വളരെ സജീവമായിരുന്നു എന്നു മാത്രമല്ല ചെറിയ കാര്യങ്ങൾക്ക് പോലും വളരെ വലിയ രീതിയിൽ പൊട്ടിത്തെറിച്ചു കൊണ്ട് ആയിരുന്നു ഇദ്ദേഹം പരാമർശങ്ങൾ നടത്തിയിരുന്നത് എന്ന് മാത്രമല്ല അശ്വന്ത് കൊക്ക് എന്ന ഒരു വ്യക്തിയുമായി വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ ഏറ്റുമുട്ടൽ നടത്തിയിരുന്നു. അഖിൽ മാരാർ ഈ കാണിക്കുന്നത് എല്ലാം തന്നെ ബിഗ് ബോസിൽ കയറിപ്പറ്റാൻ വേണ്ടിയാണ് എന്ന് അശ്വന്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു എങ്കിലും പലരും അത് മുഖവിലക്ക് എടുത്തിരുന്നില്ല എന്നതാണ് സത്യം.

ഒരു അമ്മാവൻ ഇമേജ് ആയിരുന്നു ഇദ്ദേഹത്തിന് പരിപാടിയിൽ വരുന്നതിനു മുൻപ്. എന്നാൽ ഇന്ന് കളിയിൽ ഏറ്റവും പക്വതയോടെ കളിക്കുന്നത് ഇദ്ദേഹമാണ് എന്നാണ് പ്രേക്ഷകർ എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. പല വിഷയങ്ങളിലും ഇദ്ദേഹം വളരെ പക്വതയോടെയാണ് പെരുമാറുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

എന്നുമാത്രമല്ല മിക്ക വിഷയങ്ങളും സോൾവ് ചെയ്യുവാൻ വേണ്ടി ഇദ്ദേഹമാണ് മുൻകൈ എടുക്കുന്നത് എന്നും അതുകൊണ്ടുതന്നെ പല പ്രശ്നങ്ങളും വലുതായി പോകാതെ ചെറുതായി പോയി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആളുകൾ ആണ് ഈ കുറിപ്പ് എഴുതിയ വ്യക്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കുറിപ്പിൽ നടത്തിയിരിക്കുന്ന നിരീക്ഷണങ്ങൾ എല്ലാം തന്നെ വളരെ കൃത്യമാണ് എന്നാണ് പ്രേക്ഷകർ എല്ലാവരും അഭിപ്രായപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107357/social-media-appreciated-akhil-marar)