സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോഴിതാ ഒരു പെൺകുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഒരു പ്രമുഖ ഇന്ത്യൻ നടിയുടെ രൂപസാദൃശ്യം ഇവർക്ക് ഉണ്ട് എന്നതുകൊണ്ടാണ് ഇപ്പോൾ ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ ബോളിവുഡ് നടി അനുഷ്ക ശർമയുടെ ലുക്ക് ഇവർക്ക് ഉണ്ട് എന്നാണ് പറയപ്പെടുന്നത്. പലരും ആദ്യം കരുതിയത് ഇത് അനുഷ്ക ശർമ ആണ് എന്ന് തന്നെയാണ്.
എന്നാൽ യഥാർത്ഥത്തിൽ ഇത് അനുഷ്ക അല്ല എന്നതാണ് വസ്തുത. ഇവരുടെ യഥാർത്ഥ പേര് നാസിയ ഹസൻ എന്നാണ്. ഇവർ ഒരു ഗായിക ആണ്. ഒരുപക്ഷേ നിങ്ങൾ ഇവരെ പറ്റി അധികം കേട്ടിട്ടുണ്ടാവില്ല. അതിനുള്ള കാരണം ഇവർ ഇന്ത്യക്കാരി പോലും അല്ല എന്നതാണ്.
യഥാർത്ഥത്തിൽ ഒരു പാക്കിസ്ഥാൻ സ്വദേശിയാണ്. ദക്ഷിണ ഏഷ്യയിലെ പോപ്പ് സംഗീതത്തിന്റെ രാജകുമാരി എന്നാണ് ഇവരെ പലപ്പോഴും വിശേഷിപ്പിക്കുന്നത്.
1980 മുതൽ ഇവരും ഇവരുടെ സഹോദരനും ചേർന്ന് ആറര കോടി മില്യൺ റെക്കോർഡുകൾ ആണ് വിപണിയിൽ എത്തിച്ചത്. കുർബാൻ എന്ന് ഹിന്ദി സിനിമയിലാണ് ഇവർ ആദ്യമായി പാടുന്നത് എന്ന പ്രത്യേകതയും. ഇവർക്ക് 35 വയസ്സ് ഉള്ളപ്പോൾ ആണ് ഇവർ ലോകത്തോട് വിട പറയുന്നത്. 2000 ആഗസ്റ്റ് മാസത്തിലാണ് ഇവർ മരണമടയുന്നത്. ശ്വാസകോശത്തിൽ ഇവർക്ക് ക്യാൻസർ ഉണ്ടായിരുന്നു.
Content Highlight: Do you recognize the girl in this picture? The picture went viral

































