---
title: "'മത്സരിക്കില്ല, പ്രതിസന്ധി സമയങ്ങളില്‍ ബി.ജെ.പി. എന്നെ പിന്തുണച്ചിട്ടുണ്ട്'; പ്രചരണത്തിന് ഇറങ്ങുമെന്ന് കിച്ചാ സുദീപ് "
english_title: "Kichha Sudeep said that BJP will start campaigning"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107323/kichha-sudeep-said-that-bjp-will-start-campaigning"
published_at: "2023-04-05T20:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d8c6fe34ad_kichasudeepf.jpg"
keywords: []
---

# 'മത്സരിക്കില്ല, പ്രതിസന്ധി സമയങ്ങളില്‍ ബി.ജെ.പി. എന്നെ പിന്തുണച്ചിട്ടുണ്ട്'; പ്രചരണത്തിന് ഇറങ്ങുമെന്ന് കിച്ചാ സുദീപ് 

> **Lead Summary:** **മേ**യ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് കന്നഡ താരം കിച്ചാ സുദീപ്. ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് മാത്രമേ ഇറങ്ങുകയുള്ളെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും എ.എൻ.ഐയോട് പറഞ്ഞു. പ്രതിസന്ധി സമയത്ത് പർട്ടി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മോശം സമയത്ത് കൂടെ നിന്നവർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

## Article Content

**മേ**യ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് കന്നഡ താരം കിച്ചാ സുദീപ്. ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് മാത്രമേ ഇറങ്ങുകയുള്ളെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും എ.എൻ.ഐയോട് പറഞ്ഞു. പ്രതിസന്ധി സമയത്ത് പർട്ടി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മോശം സമയത്ത് കൂടെ നിന്നവർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

'മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ ഏറെ ബഹുമാനിക്കുന്നു. അദ്ദേഹം ഏത് പാര്‍ട്ടിയിലായാലും പിന്തുണക്കും. അദ്ദേഹം നിര്‍ദ്ദേശിക്കുന്നവരേയും പിന്തുണക്കും. പ്രതിസന്ധി സമയങ്ങളില്‍ ബി.ജെ.പി. എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാൻ മോശം സമയത്ത് കൂടെ നിന്നവർക്ക് വേണ്ടി പ്രവർത്തിക്കും'; സുദീപ് പറഞ്ഞു.

ഭീഷണി സന്ദേശം ലഭിച്ചുവെന്നും താരം വെളിപ്പെടുത്തി. കത്തിന്റെ ഉറവിടത്തെ കുറിച്ച് അറിയാമെന്നും ഉചിതമായ മറുപടി നൽകുമെന്നും താരം വ്യക്തമാക്കി. കിച്ചാ സുദീപിന്റെ സ്വകാര്യ വിഡിയോകള്‍ പുറത്തുവിടുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107323/kichha-sudeep-said-that-bjp-will-start-campaigning)