---
title: "സിനിമ നിർമാതാവ് സന്ദീപ് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി  നടി സ്വാസ്ഥിക മുഖർജി "
english_title: "Bengali actress Swastika Mukherjee has made serious allegations against film producer Sandeep Sarkar."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107294/bengali-actress-swastika-mukherjee-has-made-serious-allegations-against-film-producer-sandeep-sarkar"
published_at: "2023-04-05T17:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d62328d446_swasika.jpg"
keywords: []
---

# സിനിമ നിർമാതാവ് സന്ദീപ് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി  നടി സ്വാസ്ഥിക മുഖർജി 

> **Lead Summary:** സിനിമ നിർമാതാവ് സന്ദീപ് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബംഗാളി നടി സ്വാസ്ഥിക മുഖർജി. സന്ദീപ് സർക്കാർ ഭീഷണി സന്ദേശങ്ങൾ അയച്ചെന്നും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ ആരോപിച്ചു.

## Article Content

സിനിമ നിർമാതാവ് സന്ദീപ് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബംഗാളി നടി സ്വാസ്ഥിക മുഖർജി. സന്ദീപ് സർക്കാർ ഭീഷണി സന്ദേശങ്ങൾ അയച്ചെന്നും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ ആരോപിച്ചു.

സ്വാസ്ഥികയുടെ ഏറ്റവും പുതിയ ചിത്രമായ ​​'ശിബ്പുരി​'ന്റെ സഹനിർമാതാവാണ് സന്ദീപ്.'സന്ദീപ് സർക്കാർ സഹകരിക്കണമെന്നാവശ്യപ്പെട്ട് ഇമെയിൽ സന്ദേശങ്ങൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

യു.എസ് പൗരനാണെന്ന് അവകാശപ്പെടുന്ന സന്ദീപ്, സഹകരിച്ചില്ലെങ്കിൽ യു.എസ് കോൺസുലേറ്റുമായി ബന്ധപ്പെട്ട് എന്റെ വിസ കാര്യങ്ങൾ തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

സന്ദീപിന്റെ കൂട്ടാളിയിൽ നിന്നും ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നു. എന്റെ മോർഫ് ചെയ്ത രണ്ട് അശ്ലീല ചിത്രങ്ങൾ സന്ദീപിന്റെ സുഹൃത്ത് രവിഷ് ശർമ എന്റെ മാനേജർക്ക് അയച്ചു കൊടുത്തിരുന്നു. ഇത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’ സ്വാസ്ഥിക പറഞ്ഞു.സംഭവത്തിൽ നടി കൊൽക്കത്ത ഗോൾഫ് ഗ്രീൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107294/bengali-actress-swastika-mukherjee-has-made-serious-allegations-against-film-producer-sandeep-sarkar)