---
title: "മെഴ്‌സിഡസ് ബെൻസ് ജിഎല്‍ഇ സ്വന്തമാക്കി നേഹ ശര്‍മ്മ"
english_title: "Neha Sharma got a new car"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107274/neha-sharma-got-a-new-car"
published_at: "2023-04-05T15:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d4499e75b4_neha.jpg"
keywords: []
---

# മെഴ്‌സിഡസ് ബെൻസ് ജിഎല്‍ഇ സ്വന്തമാക്കി നേഹ ശര്‍മ്മ

> **Lead Summary:** സോളോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി മലയാളത്തിലെത്തിയ നായികയാണ് നേഹ ശര്‍മ. ഹിന്ദി, തെലുങ്ക്, പഞ്ചാബി തുടങ്ങി വിവിധ ഭാഷകളില്‍ തിളങ്ങുന്ന നേഹ ശർമ്മ ഇപ്പോഴിതാ ഒരു മെഴ്‌സിഡസ് ബെൻസ് GLE ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു.

## Article Content

സോളോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി മലയാളത്തിലെത്തിയ നായികയാണ് നേഹ ശര്‍മ. ഹിന്ദി, തെലുങ്ക്, പഞ്ചാബി തുടങ്ങി വിവിധ ഭാഷകളില്‍ തിളങ്ങുന്ന നേഹ ശർമ്മ ഇപ്പോഴിതാ ഒരു മെഴ്‌സിഡസ് ബെൻസ് GLE ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു.

300d, 450, 400d എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മെഴ്‌സിഡസ് ബെൻസ് GLE വിൽക്കുന്നത്. 88 ലക്ഷം രൂപ മുതൽ 1.05 കോടി രൂപ വരെയാണ് ഈ ആഡംബര എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. ഇതില്‍ ഏത് വേരിയന്‍റാണ് നേഹ വാങ്ങിയതെന്ന് വ്യക്തമല്ല.

വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് ട്വീറ്റ് ചെയ്‍തത്. മെഴ്‍സിഡസ് ബെൻസ് ഇന്ത്യൻ വിപണിയിൽ ജിഎല്‍ഇ അതിന്റെ ലോംഗ്-വീൽബേസ് പതിപ്പിൽ വിൽക്കുന്നു. പിന്നിലെ യാത്രക്കാർക്ക് കൂടുതൽ ലെഗ്‌റൂം നൽകുന്നതിനായി എസ്‌യുവിയുടെ വീൽബേസ് വിപുലീകരിച്ചിരിക്കുന്നു എന്നതാണ് ഇതിനർത്ഥം. ഇതിന്റെ അളവ് 2,995 എംഎം ആണ്. വാഹനത്തിന് 4,294 mm നീളവും 1,772 mm ഉയരവും 2,157 mm വീതിയുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107274/neha-sharma-got-a-new-car)