---
title: "നടിയോട് അശ്ലീല ചോദ്യം ചോദിച്ചു യൂട്യൂബർ, ഇയാളെ പൊലീസ് സ്റ്റേഷനിൽ കയറ്റി നടി"
english_title: "The YouTuber asked the actress an obscene question, the actress took him to the police station"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107243/the-youtuber-asked-the-actress-an-obscene-question-the-actress-took-him-to-the-police-station"
published_at: "2023-04-05T13:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d323e8ad58_actor.jpg"
keywords: []
---

# നടിയോട് അശ്ലീല ചോദ്യം ചോദിച്ചു യൂട്യൂബർ, ഇയാളെ പൊലീസ് സ്റ്റേഷനിൽ കയറ്റി നടി

> **Lead Summary:** സിനിമ നടിമാർ എവിടെയെങ്കിലും പബ്ലിക് ആയ സ്ഥലത്ത് പോയാൽ അവരെ ചുറ്റി ധാരാളം മാധ്യമങ്ങൾ വരുന്നത് പുതിയ കാര്യമൊന്നുമല്ല. അവരുടെ ചിത്രങ്ങൾ എടുക്കുവാനും വിശേഷങ്ങൾ തിരക്കുവാനും ധാരാളം മാധ്യമപ്രവർത്തകർ ആയിരിക്കും എപ്പോഴും അവരുടെ പിന്നാലെ ഉണ്ടാവുക.

## Article Content

സിനിമ നടിമാർ എവിടെയെങ്കിലും പബ്ലിക് ആയ സ്ഥലത്ത് പോയാൽ അവരെ ചുറ്റി ധാരാളം മാധ്യമങ്ങൾ വരുന്നത് പുതിയ കാര്യമൊന്നുമല്ല. അവരുടെ ചിത്രങ്ങൾ എടുക്കുവാനും വിശേഷങ്ങൾ തിരക്കുവാനും ധാരാളം മാധ്യമപ്രവർത്തകർ ആയിരിക്കും എപ്പോഴും അവരുടെ പിന്നാലെ ഉണ്ടാവുക.

ഇത്തരത്തിലുള്ള ആളുകളെ പാപ്പരാസികൾ എന്നാണ് പൊതുവേ സിനിമ മേഖലയിൽ വിളിക്കുന്നത്. പലപ്പോഴും ഇതുപോലെയുള്ള ആളുകൾക്കെതിരെ നടിമാർ തന്നെ രംഗത്തുവരികയും അത് പിന്നീട് വലിയ രീതിയിൽ ചർച്ചയായി മാറുകയും ഒക്കെ ചെയ്യുന്നത് വളരെ പതിവുള്ള കാര്യമാണ്.

ഇപ്പോൾ ഒരു പ്രമുഖ നടിയോട് ഒരു യൂട്യൂബർ വളരെ മോശമായ രീതിയിലുള്ള ഒരു ചോദ്യമാണ് ചോദിച്ചിരിക്കുന്നത്. പെന്റഗൺ എന്ന സിനിമയിലെ താരം ആണ് യൂട്യൂബർക്കെതിരെ ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നിങ്ങൾ അശ്ലീല സിനിമകളിൽ അഭിനയിക്കുമോ എന്നായിരുന്നു ഇയാൾ ചോദിച്ച ചോദ്യം. ചോദ്യം ചോദിക്കാനുള്ള അധികാരം നിങ്ങൾക്കുണ്ട് എന്ന് കരുതി എന്തും ചോദിക്കാം എന്നു കരുതരുത് എന്നായിരുന്നു താരം നൽകിയ മറുപടി.

കേവലം മറുപടി നൽകുക മാത്രമല്ല താരം. മല്ലീശ്വരം പൊലീസ് സ്റ്റേഷനിൽ താരം പരാതി നൽകുകയും ചെയ്തു. വളരെ കഷ്ടപ്പെട്ടിട്ടാണ് താൻ സിനിമ മേഖലയിലെത്തിയത് എന്നും ആദ്യമൊക്കെ വളരെ ചെറിയ വേഷങ്ങൾ മാത്രമായിരുന്നു അവതരിപ്പിക്കുവാൻ ലഭിച്ചത് എന്നും ഇതുപോലെയുള്ള ഒരു ചോദ്യം അയാൾ എന്ത് അടിസ്ഥാനത്തിലാണ് ചോദിക്കുന്നത് എന്നും മനസ്സിലാകുന്നില്ല എന്നാണ് നടി തന്നെ പരാതിയിൽ പറയുന്നത്.

അതേസമയം നടി ഇയാളോട് ചൂടാകുന്ന രംഗങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് കോമൺസെൻസ് ഉണ്ടോ? ഞാൻ അത്തരത്തിൽ ഒരു നടിയല്ല. കന്നടയിൽ നീല സിനിമകൾ ഉണ്ടാക്കുന്നത് ആരാണ്? നിങ്ങൾ അവരോട് പോയി ചോദിക്കൂ എന്നൊക്കെയാണ് നടി ഇയാൾക്ക് നൽകുന്ന മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/107243/the-youtuber-asked-the-actress-an-obscene-question-the-actress-took-him-to-the-police-station)