logo

ബിഗ് ബോസ്സിനെതിരെ ആഞ്ഞടിച്ച് മിഷേല്‍;വിന്നര്‍ ആരാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മിഷേല്‍

Published at Apr 16, 2021 08:00 PM ബിഗ് ബോസ്സിനെതിരെ ആഞ്ഞടിച്ച് മിഷേല്‍;വിന്നര്‍ ആരാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും  മിഷേല്‍

പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് ബിഗ് ബോസ് സീസണ്‍ 3 മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവങ്ങളാണ് ബിഗ് ബോസില്‍ സംഭവിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്കെത്തിയ സജ്‌ന- ഫിറോസ് ഖാന്‍ ദമ്പതികളെ ഷോയില്‍ നിന്ന് പുറത്താക്കുകയുണ്ടായി. പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു അവതാരകന്‍ മോഹന്‍ലാല്‍ ഇവരെ തിരിച്ചുവിളിച്ചത്. ഫിറോസിന്റെ സംസാരത്തില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളാണ് പുറത്താക്കാന്‍ പ്രധാനമായ കാരണം. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് ഷോയെ കുറിച്ച് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മത്സരാര്‍ത്ഥി കൂടിയായ മിഷേല്‍ ആന്‍ ഡാനിയല്‍.


വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് മിഷേല്‍ ആന്‍ ഡാനിയേല്‍. പുറത്ത് നടന്ന കാര്യം അകത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് മിഷേല്‍ നോമിനേഷനില്‍ എത്തിയത്. ഡംിബലുമായി ബന്ധപ്പെട്ട് പുറത്ത് നടന്ന ചില കാര്യങ്ങള്‍ മിഷേല്‍ ബിഗ് ബോസ് വീട്ടില്‍ ചെന്ന് ചര്‍ച്ച ചെയ്തിരുന്നു. ഇത് പിന്നീട് വലിയ തര്‍ക്കങ്ങളിലേക്ക് നയിച്ചിരുന്നു.

ഹ്രസ്വ ചിത്രത്തിലൂടെയാണ് മിഷേല്‍ ശ്രദ്ധേയയായത്. ഒരു അഡാല്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ മിഷേല്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ധമാക്ക എന്ന ചിത്രത്തിലും അഭിനയിച്ചു. വിദേശത്ത് നിന്ന് ഷോയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് താരം ഇന്ത്യയില്‍ എത്തിയത്.ബിഗ് ബോസ് ഹൗസില്‍ മിഷേല്‍ എത്തിയതിന് പിന്നാലെ ചില പൊട്ടലും ചീറ്റലുകളും സംഭവിച്ചിരുന്നു. മിഷേല്‍ എത്തിയ ദിവസം തന്നെ ഡിംപലിനെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഒപ്പമെത്തിയ ഫിറോസിനോടും സജ്നയോടുമാണ് മിഷേല്‍ ഡിംപലിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

ഡിംപല്‍ പറഞ്ഞ ജൂലിയറ്റിന്റെ കഥയുടെ യാഥാര്‍ത്ഥ്യം ചോദിച്ചു കൊണ്ടാണ് മിഷേല്‍ ഇതിലേക്ക് കടന്നു വന്നത്. തുടക്കത്തില്‍ തന്നെ നിയമലംഘനം നടത്തിയതോടെ പ്രേക്ഷകരുടെ കണ്ണിലെ കരടായി മാറിയിരുന്നു. നോമിനേഷനില്‍ ഉണ്ടായിട്ട് പോലും മിഷേല്‍ ഷോയില്‍ ആക്ടീവ് ആയിരുന്നില്ല.അടുത്തതായി അവര്‍ ലക്ഷ്യം വയ്ക്കുന്ന സായിയെയാണെന്നും മിഷേല്‍ പറയുന്നു. സായി ആര്‍മി ഉണ്ടെങ്കില്‍ അവരെല്ലാം സപ്പോര്‍ട്ട് ചെയ്യണം. ഇനി ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് സായിയെയാണ്. ഈ ഷോയില്‍ അങ്ങനെ സംഭവിക്കും. ഇനി നോക്കിക്കോ- മിഷേല്‍ പറയുന്നു.

സായിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അവനെയും ആ രീതിയിലാക്കും. അത് 100 ശതമാനം ഉറപ്പുള്ളതാണെന്ന് മിഷേല്‍ പറയുന്നു. ഡെയിഞ്ചര്‍ ഫിറോസിന് ശേഷം ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടുള്ളത് സായി വിഷ്ണുവിനാണ്. ഇവരുടെ സ്‌ക്രിപ്റ്റില്‍ മണിക്കുട്ടനാണ് വിന്നര്‍. അതുകൊണ്ടാണ് ഇനി സായിയെ ഉന്നം വെക്കാന്‍ പോവുന്നതെന്നും മിഷേല്‍ ആരോപിക്കുന്നു.അതേസമയം, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മറുപടിയുമായി ആരാധകര്‍ രംഗത്തെത്തി. ബിഗ് ബോസ് ചെയ്തത് ഏറ്റവും വലിയ തെറ്റ് നിങ്ങളെ കൊണ്ടുവന്നതാണെന്ന് ആരാദകര്‍ പറയുന്നു. മണിക്കുട്ടന്‍ വിന്നറാകാന്‍ അര്‍ഹതയുള്ള മത്സരാര്‍ത്ഥിയാമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

ഷോയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മണിക്കുട്ടനെ കുറിച്ചുള്ള കുറ്റം കിടിലം ഫിറോസിനോട് പറഞ്ഞത് ഞങ്ങള്‍ കണ്ടതാണ്. ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ എന്തിനാണ് ബിഗ് ബോസിലേക്ക് പോയതെന്നും ആരാധകര്‍ ചോദിക്കുന്നു. സായി പോയാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ. മണിക്കുട്ടനോട് അസൂയ ഉണ്ടായിട്ടാണോ ഇങ്ങനെ പറയുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Michelle lashes out at Bigg Boss

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories