---
title: "'ഞങ്ങളുടെ രാമന്റെ സീത ഇങ്ങനെയല്ല', മലയാളികളുടെ പ്രിയ നടിയുടെ പുതിയ ഫോട്ടോയ്ക്ക് സൈബർ ആക്രമണം"
english_title: "Cyber attack on the new photo of Malayalee's favorite actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107151/cyber-attack-on-the-new-photo-of-malayalees-favorite-actress"
published_at: "2023-04-04T22:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c562d7e2d5_MRINAL_F.jpg"
keywords: []
---

# 'ഞങ്ങളുടെ രാമന്റെ സീത ഇങ്ങനെയല്ല', മലയാളികളുടെ പ്രിയ നടിയുടെ പുതിയ ഫോട്ടോയ്ക്ക് സൈബർ ആക്രമണം

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃണാൾ താക്കൂർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല. പക്ഷേ മലയാളി നടിമാർക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് ഇവർക്കും മലയാളികൾ നൽകിവരുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ ഇവർ അഭിനയിച്ച സീതാരാമം എന്ന സിനിമ കേരളത്തിലും വലിയ രീതിയിലുള്ള തരംഗം സൃഷ്ടിച്ചിരുന്നു എന്നതുകൊണ്ടാണ്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃണാൾ താക്കൂർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല. പക്ഷേ മലയാളി നടിമാർക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് ഇവർക്കും മലയാളികൾ നൽകിവരുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ ഇവർ അഭിനയിച്ച സീതാരാമം എന്ന സിനിമ കേരളത്തിലും വലിയ രീതിയിലുള്ള തരംഗം സൃഷ്ടിച്ചിരുന്നു എന്നതുകൊണ്ടാണ്.

ഒരു മലയാളം സിനിമയെ പോലെയാണ് ഈ സിനിമയെ മലയാളികൾ വരവേറ്റത്.യഥാർത്ഥത്തിൽ സീതാരാമം എന്നത് ഒരു തെലുങ്ക് സിനിമയായിരുന്നു. പക്ഷേ ഇന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്തുകൊണ്ട് എത്തിയിരുന്നു. എല്ലാ ഭാഷകളിലും വൻ വിജയമായിരുന്നു ചിത്രം നേടിയത്. മലയാളത്തിൽ മൊഴിമാറ്റം ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു ഈ ചിത്രം. മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ ആണ് ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഈ സിനിമയെ മലയാളികളുമായി ചേർത്തുവയ്ക്കുന്ന മറ്റൊരു ഘടകം.

മൃണാൾ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. തൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ഇരുകയും നേടിയാണ് ആരാധകർ സ്വീകരിക്കുന്നത്.ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ കുറച്ചു ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മുംബൈയിൽ നിന്നുമാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ബീച്ച് സൈഡിൽ ബിക്കിനിയിൽ വളരെ സുന്ദരിയായാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകൾ ആണ് നടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തുന്നത്. ഞങ്ങളുടെ രാമന്റെ സീത ഇങ്ങനെയല്ല എന്നും നിങ്ങളിൽ നിന്നും ഇതുപോലെയുള്ള അശ്ലീല ചിത്രങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നുമാണ് മലയാളികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107151/cyber-attack-on-the-new-photo-of-malayalees-favorite-actress)