---
title: "'ഭര്‍ത്താവ് സമ്മതിച്ചിരുന്നെങ്കില്‍ നിന്നെ ഞാന്‍ വിവാഹം ചെയ്‌തേനെ സുന്ദരി..പോരുന്നോ എന്റെ കൂടെ.'; താരത്തിന്റെ കുറിപ്പ് വൈറലാകുന്നു"
english_title: "'If my husband had agreed, I would have married you, Sundari..come with me.'; The actor's post is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107148/if-my-husband-had-agreed-i-would-have-married-you-sundaricome-with-me-the-actors-post-is-going-viral"
published_at: "2023-04-04T22:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c52ef9c79f_sitara.jpg"
keywords: []
---

# 'ഭര്‍ത്താവ് സമ്മതിച്ചിരുന്നെങ്കില്‍ നിന്നെ ഞാന്‍ വിവാഹം ചെയ്‌തേനെ സുന്ദരി..പോരുന്നോ എന്റെ കൂടെ.'; താരത്തിന്റെ കുറിപ്പ് വൈറലാകുന്നു

> **Lead Summary:** **മ**ലയാളികളുടെ പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. നിരവധി പാട്ടുകളാണ് സിതാര ആരാധകര്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഗായിക പങ്കുവെച്ച്‌ കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

## Article Content

**മ**ലയാളികളുടെ പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. നിരവധി പാട്ടുകളാണ് സിതാര ആരാധകര്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഗായിക പങ്കുവെച്ച്‌ കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

ഗായകന്‍ വിധു പ്രതാപിന്റെ ഭാര്യ ദീപതിയ്‌ക്ക് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്ന് കുറിച്ച വാക്കുകളാണ് പ്രചരിക്കുന്നത്. ദീപ്തിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ സിതാര കുറിച്ച വാക്കുകളാണ് ഇന്റര്‍നെറ്റില്‍ പരക്കുന്നത്.

തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് ദീപ്തിയെന്ന് വിവരിക്കാന്‍ കഴിയുന്നില്ലെന്നാണ് സിതാര പറയുന്നത്. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ സമമതിച്ചാല്‍ താന്‍ ദീപ്തിയെ വിവാഹം കഴിക്കുമെന്നും സിതാര കുറിപ്പില്‍ പറയുന്നു.

*

സിതാരയുടെ വരികള്‍ ഇങ്ങനെ.

ദീപ്ത്, നിന്റെ സൗഹൃദം മറ്റെല്ലാവരുടേതും പോലെയല്ല എനിക്ക്. നിന്നോടുള്ള എന്റെ സ്‌നേഹം പതിയെ ഒഴുകുകയാണ്. ഇപ്പോള്‍ നീ എനിക്ക് ഏറ്റവും വിശ്വാസമുള്ള സുഹൃത്തുക്കളിലൊരാളാണ്. നിനക്ക് എന്നെക്കുറച്ച്‌ എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല. *

*ഞാന്‍ അതേക്കുറിച്ചോര്‍ത്ത് ദുഃഖിക്കുന്നില്ല. നീ എന്നും എനിക്ക് പ്രിയപ്പെട്ടവളായി തുടരും. കാരണം, നീ അത്രയും മികച്ച സുഹൃത്താണ്. നിനക്ക് എപ്പോഴും നല്ലത് മാത്രം വരട്ടെ. ഒരു പെണ്‍ സുഹൃത്തെന്ന നിലയില്‍ നീ എത്രത്തോളം പ്രധാനപ്പെട്ടതണെന്ന് വിവരിക്കാന്‍ വാക്കുകളില്ല. *

*നിന്നെപ്പോലെ പരിശുദ്ധ മനസ്സുള്ള മനുഷ്യര്‍ ഈ ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നു. ഈ സജീഷും വിധു പ്രതാപും സമ്മതിച്ചിരുന്നെങ്കില്‍ നിന്നെ ഞാന്‍ കുറഞ്ഞത് മൂന്ന് തവണ വിവാഹം ചെയ്‌തേനേ ദീപ്തി മോളെ.. പോരുന്നോ എന്റെ കൂടെ!-* എന്നാണ് സിതാര കുറിച്ചത്.

സിതാരയുെട പോസ്റ്റിന് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഒരുപാട് പേരാണ് നര്‍ത്തി കൂടിയായ ദീപ്തിയ്‌ക്ക് പിറന്നാളാശംസകള്‍ നേരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107148/if-my-husband-had-agreed-i-would-have-married-you-sundaricome-with-me-the-actors-post-is-going-viral)