---
title: "ഇപ്പോൾ തനിക്ക് ലൈറ്റിലേക്ക് നോക്കുവാൻ ഒരുപാട് ബുദ്ധിമുട്ടുണ്ട്; വെളിപ്പെടുത്തി സാമന്ത"
english_title: "Now I have a lot of trouble looking at the light; Revealed Samantha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107076/now-i-have-a-lot-of-trouble-looking-at-the-light-revealed-samantha"
published_at: "2023-04-04T15:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bf09bc6b09_samantha.jpg"
keywords: []
---

# ഇപ്പോൾ തനിക്ക് ലൈറ്റിലേക്ക് നോക്കുവാൻ ഒരുപാട് ബുദ്ധിമുട്ടുണ്ട്; വെളിപ്പെടുത്തി സാമന്ത

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇപ്പോൾ സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ ശാകുന്തളം പുറത്തു വരാനിരിക്കുകയാണ്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇപ്പോൾ സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ ശാകുന്തളം പുറത്തു വരാനിരിക്കുകയാണ്.

അതേസമയം ഇപ്പോൾ ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ വളരെ സജീവമായി പങ്കെടുക്കുകയാണ് സാമന്ത. ധാരാളം പ്രസ് മീറ്റുകളാണ് താരം ഇപ്പോൾ അഡ്രസ്സ് ചെയ്യുന്നത്. ധാരാളം ആരാധകർ ആണ് താരത്തെ കാണുവാൻ വേണ്ടി എത്തുന്നത്. പരിപാടികളിൽ എല്ലാം തന്നെ താരം ഗ്ലാസ് അണിഞ്ഞാണ് രംഗത്ത് വന്നത്. ഇപ്പോൾ ഇതിൻറെ കാര്യം വെളിപ്പെടുത്തുകയാണ് സാമന്ത.

താൻ ഇപ്പോൾ ഫോട്ടോസ് സെൻസിറ്റീവ് ആണ് എന്നും വെളിച്ചം തനിക്ക് വളരെ ബുദ്ധിമുട്ടാണ് എന്നുമാണ് സാമന്ത പറയുന്നത്. താൻ അതുകൊണ്ടാണ് കണ്ണട വയ്ക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

ഇപ്പോൾ തനിക്ക് ലൈറ്റിലേക്ക് നോക്കുവാൻ ഒരുപാട് ബുദ്ധിമുട്ടുണ്ട് എന്നും കണ്ണിലേക്ക് സൂചി കുത്തി തറയ്ക്കുന്ന വേദനയാണ് ഉള്ളത് എന്നുമാണ് താരം പറയുന്നത്.

അതേ സമയം അമിതമായി സ്ക്രീൻ ടൈം ഉള്ളവർക്ക് ആണ് ഈ അസുഖം വരുന്നത് എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്. അത് ഒഴിവാക്കുവാൻ പരമാവധി കമ്പ്യൂട്ടർ മൊബൈൽഫോൺ ടിവി ഉപയോഗം കുറയ്ക്കുക എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107076/now-i-have-a-lot-of-trouble-looking-at-the-light-revealed-samantha)