---
title: "വസ്ത്രം എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാന്‍, ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് നേരിടേണ്ടി വരുന്നത് ; ഹണി റോസ്"
english_title: "Actress Honey Rose has responded to the criticism of her dressing style."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107044/actress-honey-rose-has-responded-to-the-criticism-of-her-dressing-style"
published_at: "2023-04-04T12:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bc9304471e_honey_rose.jpg"
keywords: []
---

# വസ്ത്രം എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാന്‍, ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് നേരിടേണ്ടി വരുന്നത് ; ഹണി റോസ്

> **Lead Summary:** 'ബോയ്‌ഫ്രണ്ട്‌' എന്ന മലയാള സിനിമയിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന നടിയാണ് ഹണി റോസ് . പിന്നീട് ഇങ്ങോട്ട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ.

## Article Content

'ബോയ്‌ഫ്രണ്ട്‌' എന്ന മലയാള സിനിമയിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന നടിയാണ് ഹണി റോസ് . പിന്നീട് ഇങ്ങോട്ട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ.

ഇപ്പോഴിതാ തന്റെ വസ്ത്രധാരണ രീതിയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി . ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിലാണ് വസ്ത്രം ധരിക്കേണ്ടതെന്നും അതല്ലാതെ മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമല്ലെന്നും ഹണി അഭിപ്രായപ്പെട്ടു.

നമ്മള്‍ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്. അതിനപ്പുറം ഒരു ഇവന്റില്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോ വ്യക്തികളുടെയും ഇഷ്ടമാണെന്നും നടി ചൂണ്ടിക്കാട്ടി.

സെലിബ്രറ്റികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പറ്റണം. ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് ഹണി റോസ് പറഞ്ഞിരുന്നു. മുമ്പൊരിക്കല്‍ മോഹന്‍ലാലിനെയും തന്നെയും ചേര്‍ത്ത് വന്ന ഒരു ഫോട്ടോയും വ്യാജ പ്രസ്താവനയും തന്നെ വളരെ വിഷമിപ്പിച്ചിരുന്നെന്നും അന്ന് ഹണി വ്യക്തമാക്കി.

നിയമ നടപടി സ്വീകരിക്കണമെന്ന് കരുതിയതാണ്. എന്നാല്‍ അമ്മയാണ് പിന്തിരിപ്പിച്ചതെന്നും അഭിമുഖങ്ങളില്‍ ഇതില്‍ വ്യക്തത വരുത്തുന്നതാണ് നല്ലത്, കേസ് കൊടുത്താല്‍ കുറച്ച് പേരില്‍ കൂടി ഈ ഫോട്ടോ എത്തുമെന്നും അമ്മയാണ് പറഞ്ഞതെന്നും ഹണി റോസ് പറഞ്ഞു.

മലയാളത്തിന് പുറമെ ഇന്ന് തെലുങ്കിലും അറിയപ്പെടുന്ന താരമാണ് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെയാണ് നടി തെലുങ്കില്‍ ശ്രദ്ധേയയായത് . തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ നായകനായ വീരസിംഹ റെഡ്ഡി വന്‍ ഹിറ്റായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/107044/actress-honey-rose-has-responded-to-the-criticism-of-her-dressing-style)