logo

പ്രണയത്തിനും വിവാഹത്തിനും മമ്മൂട്ടി വിലക്കി; മേനക

Published at Apr 16, 2021 06:54 PM പ്രണയത്തിനും വിവാഹത്തിനും മമ്മൂട്ടി വിലക്കി; മേനക

മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയായിരുന്നു മേനക .ഇന്ന് മേനകയുടെ മകള്‍ കീര്‍ത്തി സുരേഷും സിനിമയില്‍ തിളങ്ങുകയാണ്.സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് നടി മേനകയും നിര്‍മാതാവ് സുരേഷ് കുമാറും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. അക്കാലത്ത് ശങ്കറിന്റെ മികച്ച ജോഡിയായിരുന്നു മേനക. അതുകൊണ്ട് തന്നെ ശങ്കറുമായി വിവാഹം കഴിക്കുമെന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത്. എന്നാല്‍ മേനകയും സുരേഷും ഒരുമിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഇരുവരും നിരവധി തവണ തുറന്ന് പറഞ്ഞിട്ടുണ്ട്.

സുരേഷിനെ തന്നെ വിവാഹം കഴിക്കണോ എന്ന് ചോദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി വരെ വിലക്കിയിട്ടുണ്ടെന്ന് മേനക പറയുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പക്വത കുറവുള്ള സുരേഷുമായിട്ടുള്ള വിവാഹത്തിന് മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത് താരദമ്പതിമാര്‍ വ്യക്തമാക്കിയത്.

വിവാഹത്തിന് മുന്‍പ് സുരേഷേട്ടന് പിള്ളേര് കളി കൂടുതലാണ്. മേനക സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ പറയുമായിരുന്നു. പക്ഷേ ഞാനത് എന്‍ജോയ് ചെയ്യുകയായിരുന്നു എന്ന് മേനക പറയുന്നു. ആ സമയത്ത് അങ്ങനെ പറഞ്ഞവരോട് എനിക്ക് വിരോധമൊന്നുമില്ല. അവര്‍ പറഞ്ഞതൊക്കെ ഉള്ള കാര്യമാണെന്ന് സുരേഷ് കുമാറും സൂചിപ്പിക്കുന്നു. അവന്‍ ഇങ്ങനെ തലകുത്തി നടക്കുന്നവനാണെന്ന് മമ്മൂക്ക വരെ പറഞ്ഞിട്ടുണ്ട്.

ഒന്നും മിണ്ടാത്ത ഭാര്യ എന്ന സിനിമയുടെ ഡബ്ബിങ്ങ് നടക്കുകയാണ്. അപ്പോള്‍ ഒരു ഫോണ്‍ വന്നു. മേനകയുടെ സുരേഷ് ആണ് വിളിക്കുന്നത്. പോയി സംസാരിച്ച് വരൂ എന്ന് സംവിധായകന്‍ ബാലു കിരിയത്ത് പറഞ്ഞു. അന്ന് മൊബൈല്‍ ഒന്നുമില്ല. താഴെ പോയി സംസാരിച്ച് വന്നപ്പോള്‍ മമ്മൂക്ക ചോദിച്ചു, ആരാ അവനാണോന്ന്? മമ്മൂക്ക അന്നേരം മേക്കപ്പൊക്കെ ഇട്ട് ചാവാന്‍ കിടക്കുന്ന സീനിലാണ്. ഞാന്‍ പറഞ്ഞു, മമ്മൂക്ക മിണ്ടാതിരിക്ക്. അഭിനയിച്ചാല്‍ പോരെന്ന് ഞാന്‍ ചോദിച്ചു. നിന്നെയും നിന്റെ കുടുംബത്തെയും പോലെ അവനെയും അവന്റെ കുടുംബത്തിനെയും എനിക്ക് അറിയാം.

പക്ഷേ ഇത് ശരിയാവില്ല. കെട്ടി രണ്ടാമത്തെ ദിവസം നിങ്ങള്‍ തമ്മില്‍ തെറ്റി പിരിയും. അതുകൊണ്ട് വേണ്ട. ഞാന്‍ നിന്റെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നതെന്ന് മമ്മൂക്ക പറഞ്ഞു. നോക്കിക്കോ, ഞങ്ങള്‍ നന്നായി ജീവിച്ച് കാണിച്ച് തരാമെന്ന് ഞാന്‍ തിരിച്ച് പറഞ്ഞു. അതോടെ അദ്ദേഹം വേറൊന്നും പറഞ്ഞില്ല. ഇനി നീ ആയി നിന്റെ പാട് ആയെന്ന് പറഞ്ഞു. മമ്മൂക്ക ശരിക്കും കുറ്റം പറഞ്ഞതല്ല. എനിക്കും ഇദ്ദേഹത്തിനും നല്ലൊരു ജീവിതം കിട്ടണമെന്ന് വിചാരിച്ച് പറഞ്ഞതാണ്. ആരും ദുരുദ്ദേശം വെ്ച് പറഞ്ഞിട്ടില്ല.

മേനകയുടെ വീട്ടില്‍ അച്ഛന് ശേഷം അമ്മ മാത്രമാണുള്ളത്. അമ്മയ്ക്ക് ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ല. സിനിമയിലാണ്. നാളെ എന്തെങ്കിലും വരുമാനം ഉണ്ടാവുമോ എന്ന് മാത്രമാണ് അമ്മ നോക്കിയിട്ടുള്ളു. 'എന്റെ ജീവിതം ഇങ്ങനെയായി പോയി എന്ന് പറഞ്ഞ് ഒരു കാലത്തും അമ്മയുടെ മുന്നില്‍ വരില്ല' എന്നൊരു കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ഇന്ന് വരെ അങ്ങനെയാണ് പോയിട്ടുള്ളത്. അമ്മയ്ക്ക് ഭയങ്ക സന്തോഷമാണ്. സ്‌നേഹം ഉണ്ടെങ്കില്‍ അമ്മ അവിടെ ഉണ്ടാവുമെന്നും മേനക പറയുന്നു.

Mammootty bans love and marriage; Menaka

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories