മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിന്ധു ശിവ സൂര്യ. 26 വയസ്സുള്ളപ്പോൾ ആണ് ഇവർ ആദ്യത്തെ വിവാഹം ചെയ്യുന്നത്. എന്നാൽ ഭർത്താവ് മഞ്ഞപ്പിത്തം ബാധിച്ചു മരിക്കുകയായിരുന്നു. ഭർത്താവിന്റെ വീട്ടുകാർക്ക് ഇവരോട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഭർത്താവിൻറെ മരണശേഷം ഭർത്താവിന്റെ വീട്ടുകാർ ഒരുപാട് സ്നേഹം കാണിക്കുകയായിരുന്നു ഇവരോട്.
അത് കാരണം ഇവർ സ്വന്തം വീട്ടിലേക്ക് പോലും പോയിരുന്നില്ല. എന്നാൽ പിന്നീട് ആണ് ഇവർ ആ ഞെട്ടിപ്പിക്കുന്ന രഹസ്യം അറിയുന്നത്. ഭർത്താവിന്റെ എൽഐസി പോളിസി പൈസ കിട്ടുവാൻ വേണ്ടി മാത്രമാണ് ഇവരുടെ ഭർത്താവിൻറെ വീട്ടുകാർ ഇവരോട് സ്നേഹം കാണിച്ചത്. അത് കിട്ടിയപ്പോൾ ഇവരെ ഇറക്കി വിടുകയായിരുന്നു.

ആ സമയത്ത് ആയിരുന്നു ഇവർ ശിവ സൂര്യ എന്ന വ്യക്തിയെ പരിചയപ്പെടുന്നത്. ഭർത്താവിന്റെ മരണസമയത്ത് ആണ് ഇരുവരും തമ്മിൽ ആദ്യമായി പരിചയപ്പെടുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇടയ്ക്ക് അദ്ദേഹം വിളിക്കാറുണ്ടായിരുന്നു എന്നാണ് സിന്ധു പറയുന്നത്.
ഈ സമയത്ത് ആയിരുന്നു ഇവർക്ക് സീരിയൽ മേഖലയിൽ നിന്നും ചില മോശ അനുഭവങ്ങൾ ഉണ്ടായിരുന്നത്. ഈ സമയത്ത് ആണ് ഇദ്ദേഹത്തിൻറെ അമ്മ നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹം ചെയ്തു കൂടെ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് ഇരുവരുടെയും ബന്ധം വിവാഹത്തിൽ എത്തുന്നത്.
ആദ്യമൊക്കെ ഈ വിവാഹം അധികകാലം പോകില്ല എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. പക്ഷേ ഇരുവരും ഇപ്പോൾ വിവാഹം ചെയ്തിട്ട് 9 വർഷങ്ങൾ തികയുകയാണ്. അധികകാലം ഒരുമിച്ചു പോകില്ല എന്ന് പറഞ്ഞവരും ഇന്ന് ഡിവോഴ്സ് ആയി എന്നാണ് ഇവർ പറയുന്നത്. ശിവ വളരെ പ്രശ്നക്കാരൻ ആണ് എന്നും ഒരുപാട് മദ്യപിക്കും എന്നും സ്ത്രീ വിഷയത്തിൽ താൽപര്യമുള്ള വ്യക്തിയാണ് എന്നുമൊക്കെ പലരും തന്നോട് പറഞ്ഞിരുന്നു എന്നാണ് സിന്ധു പറയുന്നത്.
ഭർത്താവിന്റെ സപ്പോർട്ട് കാരണമാണ് സീരിയൽ മേഖലയിലേക്ക് തിരിച്ചുവന്നത് എന്നാണ് സിന്ധു പറയുന്നത്. തൻറെ കുടുംബവുമായി തനിക്ക് ഒരു ബന്ധവും ഇല്ലായിരുന്നു എന്നും ആ സമയത്ത് ആണ് ഈ വിവാഹം നടക്കുന്നത് എന്നുമാണ് സിന്ധു പറയുന്നത്. ഏകദേശം ആറുവർഷത്തോളം താൻ എവിടെയായിരുന്നു എന്നുപോലും വീട്ടുകാർക്ക് അറിവ് ഇല്ലായിരുന്നു എന്നാണ് ഹിന്ദു പറയുന്നത്.
പിന്നീട് എങ്ങനെയോ തന്റെ നമ്പർ തപ്പിയെടുത്തു വീട്ടുകാർ ഇവിടെ ബന്ധപ്പെടുകയായിരുന്നു. കല്യാണം കഴിഞ്ഞ് നാലു വർഷങ്ങൾക്കുശേഷമാണ് ഇവർ വിവാഹം രജിസ്റ്റർ ചെയ്യുന്നത്. പള്ളിയിൽ വച്ച് ആണ് ക്രിസ്തീയ ആചാരപ്രകാരം വിവാഹം നടത്തുന്നത്. പിന്നീട് നാലു വർഷങ്ങൾക്കു ശേഷം സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുകയായിരുന്നു.
Content Highlight: Unexpected death of first husband, severe cheating by husband's family; Sindhu says

































