സിനിമ സീരിയൽ താരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ നമുക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രമാണ് വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഒരു കൊച്ചു കുട്ടിയുടെ ചിത്രം ആണ് ഈ പോസ്റ്റിൽ ഉള്ളത് എല്ലാം തന്നെ. അവരുടെ അച്ഛൻറെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ആണ് അവർ ഈ ചിത്രങ്ങൾ എല്ലാം തന്നെ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ അച്ഛന് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അതേസമയം ആരാണ് ഈ നടി എന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളാണ് ഇവർ. ഒരു നായിക എന്നതിന് പുറമേ ഒരു മികച്ച നർത്തകി കൂടിയാണ് ഇവർ.
ധാരാളം ആരാധകരെയാണ് ഇവർ കഴിഞ്ഞ കുറെ കാലം കൊണ്ട് മലയാളികൾക്കിടയിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. സമൂഹം മാധ്യമങ്ങളിൽ ഇവർ സജീവമാണ് എന്ന് മാത്രമല്ല തന്റെയും തന്റെ കുടുംബത്തിന്റെയും ചെറുതും വലുതുമായ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
നിരഞ്ജന അനൂപ് എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. സംവിധായകൻ രഞ്ജിത്തിന്റെ അനന്തരവൾ കൂടിയാണ് നിരഞ്ജന എന്ന പ്രത്യേകതയും ഉണ്ട്. അതുകൊണ്ടുതന്നെ രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന സിനിമയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.
ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ ഒരാൾ ആണ് ഇവർ എന്ന് മാത്രമല്ല ധാരാളം മികച്ച കഥാപാത്രങ്ങളെയാണ് ഇവർ മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.
Content Highlight: Do you recognize the person in this photo?

































