---
title: "എന്റെ കഴിവിൽ എന്നെക്കാൾ വിശ്വസിച്ചിരുന്നത് അവളായിരുന്നു; ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച്  ജഗദീഷ്"
english_title: "Actor Jagadish shares his memories about his wife."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106922/actor-jagadish-shares-his-memories-about-his-wife"
published_at: "2023-04-03T17:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642abe60a47a9_jagatheesh.jpg"
keywords: []
---

# എന്റെ കഴിവിൽ എന്നെക്കാൾ വിശ്വസിച്ചിരുന്നത് അവളായിരുന്നു; ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച്  ജഗദീഷ്

> **Lead Summary:** ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ ജഗദീഷ്. താൻ കൂടുതൽ ക്യാരക്ടർ വേഷം ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ എന്ന് നടൻ ജഗദീഷ്.

## Article Content

ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ ജഗദീഷ്. താൻ കൂടുതൽ ക്യാരക്ടർ വേഷം ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ എന്ന് നടൻ ജഗദീഷ്.

ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ വന്നപ്പോൾ കാണാൻ അവൾ ഇല്ലെന്നും നടൻ പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ‘ഞാൻ കൂടുതൽ ക്യാരക്ടർ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ. ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ കൂടുതൽ വന്നപ്പോൾ കാണാൻ അവളില്ല.

എന്റെ കഴിവിൽ എന്നെക്കാൾ വിശ്വസിച്ചിരുന്നത് അവളായിരുന്നു. നല്ല ക്യാരക്ടർ വേഷങ്ങൾ ഉറപ്പായും തേടി വരും എന്നവൾക്ക് ഉറപ്പായിരുന്നു എന്നും ജഗദീഷ് പറഞ്ഞു.

ഞാൻ രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും രമ മനസിലേക്ക് കടന്ന് വരും.സിനിമയുടെ പ്രശസ്തിയോ സിനിമാനടന്റെ ഭാര്യയെന്ന പേരോ രമ ഒരിക്കലും ആഗ്രഹിച്ചില്ല എന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

അതേസമയം കൃഷാന്ദ് സംവിധാനം ചെയ്ത ‘പുരുഷ പ്രേതം’ എന്ന ചിത്രമാണ് ജഗദീഷ് അവസാനം അഭിനയിച്ചത്. ദിലീപേട്ടൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് നടൻ എത്തുന്നത്.കഥാപാത്രത്തിന് മികച്ച പ്രതികരണം ആണ് ജഗദീഷ് നേടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/106922/actor-jagadish-shares-his-memories-about-his-wife)