ബാലതാരമായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് കാവ്യ മാധവൻ. മലയാളത്തിന്റെ ശാലീന സുന്ദരിയാണ് താരം . നടിയെ തേടി എപ്പോഴും നല്ല സിനിമകളുമെത്തി. കരിയർ പരിശോധിച്ചാൽ ഒട്ടനവധി ഹിറ്റ് സിനിമകൾ കാവ്യക്കുണ്ട്. പെരുമഴക്കാലം, ഗദ്ദാമ എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും കാവ്യക്ക് ലഭിച്ചു.
പിന്നീട് ദിലീപുമായുള്ള വിവാഹം ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ തുടങ്ങിയവയെല്ലാം കാവ്യയെ വിവാദത്തിലാക്കി. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമകളിൽ കാവ്യയെ കണ്ടിട്ടില്ല.

മഹാലക്ഷ്മി എന്ന മകളും ഇതിനിടെ കാവ്യക്ക് ജനിച്ചു. ദിലീപിനൊപ്പം പൊതുവേദികളിൽ കാവ്യയെ കാണാറുണ്ട്, കഴിഞ്ഞ ദിവസം നടി ആശാ ശരത്തിന്റെ മകളുടെ കല്യാണത്തിനാണ് കാവ്യയെ കണ്ടത്. നീല സാരി ധരിച്ച് സുന്ദരിയായ കാവ്യയുടെ ചിത്രങ്ങൾ വെെറലായിരുന്നു. ഇപ്പോഴിതാ കാവ്യയെ ഈ ചടങ്ങിന് മേക്കപ്പ് ചെയ്തതിനെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'കാവ്യക്കൊപ്പം വർക്ക് ചെയ്യുന്നത് ആശ്വാസകരവും വളരെ കംഫർട്ടബിളുമാണ്' 'അടുത്ത സുഹൃത്തുക്കൾ തമ്മിൽ ഒരു മുഷിഞ്ഞ സമയവും ഉണ്ടാവില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. പതിവ് പോലെ കാവ്യയുടെ മുടി അഴിച്ചിടുന്നതിന് പകരം ട്രെഡീഷണൽ ലുക്കിന് വേണ്ടി മുടി മെടഞ്ഞിട്ടു. അവരുടെ കണ്ണുകളിലേക്ക് ശ്രദ്ധ കൊണ്ടു വന്നു,' ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. കാവ്യയുടെ രണ്ടാം വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയായിരുന്നു. അതിന് ശേഷമാണ് ഉണ്ണി സെലിബ്രറ്റികൾക്ക് പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാവുന്നത്.

സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് കാവ്യ കണ്ണിന്റെ മേക്കപ്പിന് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സഹായം അധികം തേടാറുണ്ടായിരുന്നില്ല. തൃപ്തി തോന്നാത്തതിനാലായിരുന്നു ഇത്. മുമ്പൊരിക്കൽ കാവ്യക്കൊപ്പം വർക്ക് ചെയ്യുന്നതിനെക്കുറിച്ച് ഉണ്ണി തന്നെ സംസാരിച്ചിരുന്നു. മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് പ്രാധാന്യം നൽകുന്ന ആളാണ് കാവ്യ. ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അൽപ്പം പോലും മാറാൻ പാടില്ല. അത്കൊണ്ട് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതാണ് രീതി.
എന്നാൽ എന്നോട് ചെയ്തോ എന്ന് പറഞ്ഞു. അത് കാവ്യക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ സ്ഥിരമായി തന്നെ മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി താനടുക്കുകയും ആത്മ സുഹൃത്തുക്കളായി മാറിയെന്നും ഉണ്ണി മുമ്പ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാവ്യ മാധവനാണ് മേക്കപ്പ് ചെയ്യാൻ ഏറ്റവും കൂടുതൽ സമയമെടുക്കുന്നതെന്ന് മുമ്പ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറഞ്ഞു.
Content Highlight: 'perfection compulsion'; Make-up artist Unni PS on Kavya's make-up

































