---
title: "രണ്ടാമത് പ്രണയിച്ചിരുന്ന ആള്‍ക്ക് ഇപ്പോഴും കല്യാണമായിട്ടില്ല; പ്രണയത്തെക്കുറിച്ചും വിവാഹത്തെയും കുറിച്ചും  ഷക്കീല"
english_title: "Actress Shakeela's words about love and marriage are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106914/actress-shakeelas-words-about-love-and-marriage-are-going-viral"
published_at: "2023-04-03T16:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aaf4d4056e_shakeela.jpg"
keywords: []
---

# രണ്ടാമത് പ്രണയിച്ചിരുന്ന ആള്‍ക്ക് ഇപ്പോഴും കല്യാണമായിട്ടില്ല; പ്രണയത്തെക്കുറിച്ചും വിവാഹത്തെയും കുറിച്ചും  ഷക്കീല

> **Lead Summary:** പ്രണയത്തെക്കുറിച്ചും വിവാഹത്തെയും കുറിച്ചുള്ള നടി ഷക്കീലയുടെ വാക്കുകള്‍ വൈറലാകുകയാണ്. അടുത്തിടെ ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് നടി തന്റെ മനസ്സുതുറന്നത്.

## Article Content

പ്രണയത്തെക്കുറിച്ചും വിവാഹത്തെയും കുറിച്ചുള്ള നടി ഷക്കീലയുടെ വാക്കുകള്‍ വൈറലാകുകയാണ്. അടുത്തിടെ ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് നടി തന്റെ മനസ്സുതുറന്നത്.

എനിക്ക് ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പ്രണയത്തിലാണ്. എന്നാല്‍ അത് ആരോടാണെന്ന് പറയുന്നില്ല എന്നാണ് ഷക്കീല പറഞ്ഞത്. എന്നെ പ്രണയിച്ചവരെല്ലാം കുടുംബത്തിനൊപ്പമായി എന്റെ വീട്ടില്‍ വന്നിരുന്നു. ആര്‍ക്കെങ്കിലും കല്യാണം കഴിക്കണമെന്നുണ്ടെങ്കില്‍ ഞാനുമായി പ്രണയത്തിലായാല്‍ മതിയെന്ന് ഞാന്‍ പറയാറുണ്ട്.

രണ്ടാമത് പ്രണയിച്ചിരുന്ന ആള്‍ക്ക് ഇപ്പോഴും കല്യാണമായിട്ടില്ല. അതിലൊരു വിഷമമുണ്ട്. ഇപ്പോള്‍ പ്രണയിച്ചോണ്ടിരിക്കുന്ന ആള്‍ക്കും ഇനി വൈകാതെ കല്യാണമാവും.

എനിക്ക് 45 വയസായി ഞാന്‍ ഇനിയെന്തിനാണ് കല്യാണം കഴിക്കുന്നത് എന്നേക്കാളും പ്രായം കുറവാണ് അവന്. അവന്റെ വീട്ടില്‍ സമ്മതിക്കില്ല. പ്രസവിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും എനിക്ക് വയ്യ. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നതെന്നും ഷക്കീല പറഞ്ഞു.

എന്നോട് കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ പറയുന്നുണ്ടെന്ന് അവന്‍ പറയുമ്പോള്‍വിഷമം തോന്നാറുണ്ട്. ഞാനും മനുഷ്യനല്ലേ. നിനക്ക് കല്യാണം വേണ്ടേ എന്നൊക്കെ ചോദിച്ച് ഞാന്‍ അത് വിടും. ഭക്ഷണമില്ലാതെ ഞാന്‍ ജീവിക്കും, പക്ഷേ, പ്രണയമില്ലാതെ പറ്റില്ലെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/106914/actress-shakeelas-words-about-love-and-marriage-are-going-viral)