---
title: "ഇരട്ടക്കുട്ടികളുടെ യഥാര്‍ത്ഥ പേര് ഉയിരും ഉലകവുമല്ല; വെളിപ്പെടുത്തി നയന്‍താരയും വിഘ്‌നേഷും"
english_title: "The real names of the twins are not Uir and Ulaka; Nayanthara and Vignesh revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106888/the-real-names-of-the-twins-are-not-uir-and-ulaka-nayanthara-and-vignesh-revealed"
published_at: "2023-04-03T15:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a9f64b070a_nayan.jpg"
keywords: []
---

# ഇരട്ടക്കുട്ടികളുടെ യഥാര്‍ത്ഥ പേര് ഉയിരും ഉലകവുമല്ല; വെളിപ്പെടുത്തി നയന്‍താരയും വിഘ്‌നേഷും

> **Lead Summary:** ഇരട്ടകുട്ടികളാണ് നയന്‍താരയ്ക്കും, വിഘ്നേശ് ശിവനും. വാടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. തങ്ങളുടെ ഇരട്ടക്കുട്ടികളുടെ യഥാര്‍ഥ പേര് വെളിപ്പെടുത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും. ഉയിര്‍, ഉലകം എന്നായിരുന്നു പൊന്നോമനകളുടെ ഓമനപ്പേരായി ഇരുവരും വിളിച്ചിരുന്നത്.

## Article Content

ഇരട്ടകുട്ടികളാണ് നയന്‍താരയ്ക്കും, വിഘ്നേശ് ശിവനും. വാടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. തങ്ങളുടെ ഇരട്ടക്കുട്ടികളുടെ യഥാര്‍ഥ പേര് വെളിപ്പെടുത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും. ഉയിര്‍, ഉലകം എന്നായിരുന്നു പൊന്നോമനകളുടെ ഓമനപ്പേരായി ഇരുവരും വിളിച്ചിരുന്നത്.

വിഘ്‌നേഷ് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ മക്കളുടെ യഥാര്‍ഥ പേര് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഉയിരിന്റെ യഥാര്‍ഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതില്‍ ‘എന്‍’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്നും വിഘ്‌നേഷ് വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് നയന്‍താരക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിര്‍, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്. അടുത്തിടെ മുംബൈ വിമാനത്താവളത്തില്‍ എത്തിയ നയന്‍താരയെയും ഭര്‍ത്താവിനെയും പാപ്പരാസികള്‍ വളഞ്ഞിരുന്നു.

കുഞ്ഞിനെ ചേര്‍ത്തുപിടിച്ച നയന്‍താര അവരുടെ മുഖം ക്യാമറകളില്‍ നിന്നും മറച്ചുപിടിച്ചാണ് കടന്നുപോയത്. പഠാന് ശേഷം ഷാരൂഖ് ഖാന്‍ നായകനാകുന്ന ‘ജവാന്‍’ സിനിമയാണ് നയന്‍താരയുടെ പുതിയ റിലീസ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/106888/the-real-names-of-the-twins-are-not-uir-and-ulaka-nayanthara-and-vignesh-revealed)