---
title: "മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട് അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്;  മിഥുന്‍"
english_title: "Doctors have told us not to think about illness; midhun"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106855/doctors-have-told-us-not-to-think-about-illness-midhun"
published_at: "2023-04-03T11:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a723d90579_midhun.jpg"
keywords: []
---

# മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട് അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്;  മിഥുന്‍

> **Lead Summary:** അവതാരകനും നടനുമായ മിഥുന്‍ രമേശിന്റെ രോഗ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ ഇപ്പോഴിതാ പൂര്‍വാധികം ശക്തിയോടെ മിഥുന്‍ തിരികെ വരികയാണ്.

## Article Content

അവതാരകനും നടനുമായ മിഥുന്‍ രമേശിന്റെ രോഗ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ ഇപ്പോഴിതാ പൂര്‍വാധികം ശക്തിയോടെ മിഥുന്‍ തിരികെ വരികയാണ്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരിപാടികളില്‍ സജീവമാകുന്നതിന്റെ ഭാഗമായി മിഥുന്‍ ഒരു സ്റ്റേജ് ഷോയില്‍ അവതാരകനായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരിക്കകം ശ്രീ ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയിലാണ് മിഥുന്‍ പങ്കെടുത്തത്.

തനിക്കുണ്ടായ ബെല്‍സ് പാഴ്‌സി എന്ന രോഗത്തില്‍ നിന്നും 97 ശതമാനത്തോളം മുക്തനായി എന്നും ഇപ്പോള്‍ ആരോഗ്യവാനാണ് എന്നും മിഥുന്‍ പറഞ്ഞു.

കരിക്കകത്തമ്മയുടെ നടയില്‍ പുനരാരംഭം, സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഒരുപാടു നന്ദി എന്നാണ് മിഥുന്‍ കുറിച്ചത്.  മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട്. അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അസുഖം പിടിപെട്ടയുടന്‍ ചികിത്സിച്ചാല്‍ നൂറ് ശതമാനവും ബെല്‍സ് പാള്‍സി മാറും എന്നും മിഥുന്‍ വ്യക്തമാക്കി.

അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം കാര്യമാക്കിയിരുന്നില്ല. ആരും അങ്ങനെ ചെയ്യരുത്. അസുഖം വന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ ചികിത്സ തേടി മരുന്ന് കഴിച്ചിരിക്കണം.അല്ലെങ്കില്‍ കുറച്ച് പേര്‍ക്കെങ്കിലും മുഖം പഴയത് പോലെയാകാതെ വന്നേക്കും.

കുറച്ചുകൂടി ഭേതമാകാനുണ്ട്. അസുഖത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്, മിഥുന്‍ പറഞ്ഞു. കോമഡി ഉത്സവ’ത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്‌നങ്ങള്‍ തോന്നിയിരുന്നു.

കണ്ണ് അടയ്ക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. കൂടാതെ നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല. യാത്രകള്‍ മുഴുവന്‍ കാറിലായിരുന്നു. അതിനാലായിരിക്കാം ഈ അസുഖം വന്നതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്, മിഥുന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/106855/doctors-have-told-us-not-to-think-about-illness-midhun)