logo

സൂര്യ എന്തിനാണ് ഇങ്ങനെ പുറകെ നടക്കുന്നത്; മണികുട്ടന്റെ അച്ഛനും അമ്മയും പറയുന്നു

Published at Apr 15, 2021 01:19 PM സൂര്യ എന്തിനാണ് ഇങ്ങനെ പുറകെ നടക്കുന്നത്; മണികുട്ടന്റെ അച്ഛനും അമ്മയും പറയുന്നു

ബിഗ് ബോസ് വീട്ടിലെ നീതിമാനായി പലകുറി തെരെഞ്ഞെടുത്ത മണിക്കുട്ടൻ ബിഗ് ബോസ് വീടിനു വെളിയിലും അതെ സ്വഭാവരീതിയുള്ള ആളാണെന്ന് പറയുകയാണ് നടന്റെ അച്ഛനും അമ്മയും. 'കർത്താവിന്റെ കാരുണ്യം കൊണ്ട് അവൻ അങ്ങനെ പോകുന്നു. വീട്ടിലും ബിഗ് ബോസിലെ അതേ രീതികൾ തന്നെയാണ്. അവൻ ആണ് ഞങ്ങൾക്ക് പല കാര്യങ്ങളും പറഞ്ഞു മനസിലാക്കി തരുന്നത്. അവൻ ആരോടും വഴക്കിന് പോകില്ല, എന്നാൽ പറയേണ്ടത് പറയുകയും ചെയ്യും ആ രീതിയാണ് അവൻ അവിടെയും കാണിക്കുന്നത്.മണികുട്ടന്റെ അച്ഛനും അമ്മയും പറയുന്നു!

സൂര്യക്ക് മുപ്പത്തിനാല് വയസ് ഉള്ള കൊച്ച് അല്ലേ. പക്വതയോടെ കാര്യങ്ങള്‍ കാണേണ്ടേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും. മണിക്കുട്ടന്‍ ആരെയും വേദനിപ്പിക്കില്ല. എല്ലാവരോടും വളരെ സ്‌നേഹമായിട്ടേ പെരുമാറുകയുള്ളു. പെണ്‍കുട്ടികളോട് മോശമായി പെരുമാറാനോ കമന്റ് അടിക്കാനോ പോകാറില്ല. അതുകൊണ്ടുതന്നെ സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കെല്ലാം അവനെ വലിയ കാര്യമായിരുന്നു.

പള്ളിയിലായിരുന്നാലും, പരിസവരവാസികളോട് ചോദിച്ചാലും മണിക്കുട്ടനെ കുറിച്ച് വേണ്ടാത്ത കാര്യം ആരും പറയില്ല. എല്ലാവരോടും പ്രത്യേകിച്ച് സ്ത്രീകളോട് മാന്യമായിട്ടേ പെരുമാറുകയുള്ളു. ആരെങ്കിലും സ്ത്രീകളെ കുറിച്ച് മോശമായി പറഞ്ഞാൽ അത് പറയാൻ പാടില്ല എന്ന് പറഞ്ഞു വിലക്കുന്ന കുട്ടിയാണ്. ഇതിൽ വന്നിട്ട് ഇങ്ങനെ കുനിഞ്ഞിരുന്ന് അവന്‍ ആലോചിക്കുന്നത് ചിലപ്പോള്‍ സൂര്യയുടെ കാര്യം ആയിരിക്കും. ഞാൻ ഇവന്റെ അമ്മയല്ലേ. കുനിഞ്ഞിരുന്നു ആലോചിക്കുന്നത് അവനു ഭയങ്കര വിഷമം ആയിട്ടാണ്.

സൂര്യയോട് തീര്‍ത്ത് പറയാത്തത് എന്തെന്ന് വച്ചാൽ അവള്‍ക്കത് വിഷമം ആവേണ്ടെന്ന് കരുതിയാവും. ഡിംപലിനോടും ഋതുവിനോടും, ആ സന്ധ്യയോടും ഒക്കെ എന്ത് സ്നേഹമായിട്ടാണ് അവൻ നില്കുന്നത്. അതേ പോലെ തന്നെയല്ലെ അവൻ ഈ കുട്ടിയോടും നിൽക്കുന്നത്. അഥവാ ഇനി വല്ലതും തുറന്നുപറഞ്ഞാൽ ഈ കുട്ടി വിഷമിച്ചാലോ എന്ന് കരുതിയാവും അവൻ ഒന്നും പറയാത്തത്. ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ. അവനു ഈ സിനിമ എന്ന് പറഞ്ഞാൽ ജീവനാണ്. അത് കഴിഞ്ഞിട്ടേ എന്തുമുള്ളു.

പുറത്ത് വന്ന് കഴിഞ്ഞ് ആളുകളെ അവന് ഫേസ് ചെയ്യേണ്ടത് അല്ലേ. ഈ കുട്ടി ഇനി വേറെ വല്ലോം ആയാല്‍ അതും ഇനി ഇവന്റെ തലയില്‍ ആവും. അതൊക്കെ ഞങ്ങള്‍ക്കും ഭയങ്കര വിഷമമാണ്. നമ്മൾക്ക് ആണേൽ സ്വന്തമായി ഒരു വീടില്ല. ഒരുപാട് ആലോചനകൾ വന്നതാണ്. അത് അവനോട് പറഞ്ഞാൽ തന്നെ വീട് ഉണ്ടാക്കിയിട്ട് കല്യാണം കഴിക്കാമെന്നാണ് അവൻ പറയുന്നത്. അങ്ങനെയാണ് മുപ്പത്തിനാല് വയസ് ആയിട്ടും മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തത്. ഞങ്ങൾ വാടകവീട്ടിൽ ആണ് ഇപ്പോഴും കഴിയുന്നത്.

പതിനഞ്ച് വര്‍ഷമായി മകന്‍ സിനിമയിലെത്തിയിട്ട്. ചെറിയ റോളാണേലും വലുതാണെലും ദൈവത്തിന്റെ കൃപ കൊണ്ട് അവൻ മുൻപോട്ട് പോകുന്നുണ്ട്. പതിനഞ്ചുവര്ഷമായി ഈ കൊച്ചിന് അവനെ അറിയാവുന്നതാണ്. അന്നൊന്നും വന്നു പറയാത്ത കാര്യം ഈ കളിയിൽ വന്നു പറയുമ്പോൾ അത് കാണുന്നവർക്കും വല്ലതും തോന്നില്ലേ. മണിക്കുട്ടന് ആണേൽ ഇതൊക്കെ കേൾക്കുമ്പോ തന്നെ നാണക്കേടാണ്. അവന്‍ ഓരോന്ന് ആലോചിച്ച് ഇരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഭയങ്കര ദുഃഖം തോന്നാറുണ്ട്.


ആൺപിള്ളേർ ആകുമ്പോൾ അവരുടെ മനസ്സ് കൂടി നമ്മൾ അറിയണ്ടേ. ചുമ്മാ ഒരു പെൺകൊച്ചു വന്നു എപ്പോഴും ക്യാമറയിൽ നോക്കി കരഞ്ഞും പറഞ്ഞും ഇരിക്കുമ്പോൾ അതിന് എത്ര വാസ്തവം ഉണ്ട് എത്ര നല്ലതാണു എന്ന് നമ്മൾ കൂടി മനസ്സിലാക്കണം. അവന്റെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കുമൊക്കെ ഇതേ അഭിപ്രായമാണ്. സൂര്യയെ ഞങ്ങൾ മുൻപ് കണ്ടിട്ടൊന്നും ഇല്ല. ഇരുവരും തമ്മിൽ അഭിയിച്ചിട്ടുണ്ട് എന്ന് ഇപ്പോൾ ആണ് അറിയുന്നത്.

ഇനി അവനും ഇഷ്ടം ആണെങ്കിൽ ഇതൊക്കെ കഴിഞ്ഞു വെളിയിൽ ഇറങ്ങട്ടെ, അപ്പോൾ ആലോചിക്കാവുന്നതാണ്. ഇനിയും നാൽപ്പതു ദിവസങ്ങൾ ഇല്ലേ സമയം ഉണ്ടല്ലോ, അതിനകത്ത് വെച്ച് തന്നെ കെട്ടിച്ച് വിടണമെന്നില്ലല്ലോ. അവൻ സ്വന്തം ഇഷ്ടം ഒന്നും ചെയ്യുന്ന ആളല്ല. എന്തുണ്ടെലും ഞങ്ങളോട് വന്നു പറയും. പിന്നെ ദൈവത്തിന്റെ നിശ്ചയം എന്താണെങ്കിലും അത് നടക്കും. ഇരുവരും പറഞ്ഞു നിർത്തി.

(കേരളീയം ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മണിക്കുട്ടന്റെ അച്ഛനും അമ്മയും മനസ്സ് തുറന്നത്)

Why is the sun following like this; Says Manikuttan's father and mother

Related Stories
മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

Sep 23, 2021 11:53 AM

മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ...

Read More >>
ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച്  താരം

Sep 23, 2021 11:12 AM

ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച് താരം

മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും...

Read More >>
Trending Stories