---
title: "മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് എഴുതും; ശ്രീനിവാസന്‍"
english_title: "Actor Srinivasan says that he is not on good terms with Mohanlal."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106729/actor-srinivasan-says-that-he-is-not-on-good-terms-with-mohanlal"
published_at: "2023-04-02T15:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64294c6a6aebd_sreenivasane.jpg"
keywords: []
---

# മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് എഴുതും; ശ്രീനിവാസന്‍

> **Lead Summary:** മോഹന്‍ലാലുമായി താന്‍ അത്ര നല്ല ബന്ധത്തില്‍ അല്ലെന്ന് നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് എഴുതും എന്നാണ് താരം പറയുന്നത്.

## Article Content

മോഹന്‍ലാലുമായി താന്‍ അത്ര നല്ല ബന്ധത്തില്‍ അല്ലെന്ന് നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് എഴുതും എന്നാണ് താരം പറയുന്നത്.

‘ഡോ. സരോജ്കുമാര്‍’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തോടാണ് ശ്രീനിവാസന്‍ പ്രതികരിച്ചത്. ”മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്.

അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതും. മോഹന്‍ലാല്‍ എല്ലാം തികഞ്ഞ നടനാണ്” എന്നാണ് ശ്രീനിവാസന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നേരത്തെയും ശ്രീനിവാസനും മോഹന്‍ലാലും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് താരങ്ങള്‍ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍ രോഗാവസ്ഥയെ അതിജീവിച്ച് എത്തിയ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതോടെ താരങ്ങള്‍ക്കിടയിലെ മഞ്ഞുരുകിയെന്ന് ആരാധകര്‍ കരുതിയിരുന്നു. രോഗാവസ്ഥയെ അതിജീവിച്ചതിന് പിന്നാലെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ‘കുറുക്കന്‍’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. മകന്‍ വിനീത് ആണ് ചിത്രത്തില്‍ നായകനാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/106729/actor-srinivasan-says-that-he-is-not-on-good-terms-with-mohanlal)