---
title: "ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ്,  പെരുമാറ്റത്തിനു മാറ്റം വരാന്‍ കാരണം കൊറോണ, ഷൈന്‍ ടോം ചാക്കോ"
english_title: "Now Shine Tom is saying that the reason behind his behavior in interviews is the corona virus"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106522/now-shine-tom-is-saying-that-the-reason-behind-his-behavior-in-interviews-is-the-corona-virus"
published_at: "2023-04-01T13:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427e125edf90_shine_tom_chacko.jpg"
keywords: []
---

# ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ്,  പെരുമാറ്റത്തിനു മാറ്റം വരാന്‍ കാരണം കൊറോണ, ഷൈന്‍ ടോം ചാക്കോ

> **Lead Summary:** മലയാളികൾക്ക് സുപരിചിതനായ പ്രിയ നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ അടുത്തിടെയായി താരത്തിന്റെ പെരുമാറ്റം വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കാറുണ്ട്. സിനിമകളുടെ പ്രമോഷന്റെ ഭാഗമായി എത്തുന്ന അഭിമുഖങ്ങളില്‍ വിചിത്രമായ രീതിയിലാണ് ഷൈന്‍ ടോം ചാക്കോ പെരുമാറാറുള്ളത്.

## Article Content

മലയാളികൾക്ക് സുപരിചിതനായ പ്രിയ നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ അടുത്തിടെയായി താരത്തിന്റെ പെരുമാറ്റം വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കാറുണ്ട്. സിനിമകളുടെ പ്രമോഷന്റെ ഭാഗമായി എത്തുന്ന അഭിമുഖങ്ങളില്‍ വിചിത്രമായ രീതിയിലാണ് ഷൈന്‍ ടോം ചാക്കോ പെരുമാറാറുള്ളത്.

ഇത് വൈറലാവുകയും വിമര്‍ശനത്തിന് കാരണമാവുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റത്തിന് പിന്നില്‍ കൊറോണ വൈറസ് ആണ് കാരണമെന്ന് പറയുകയാണ് ഷൈന്‍ ടോം.കൊറോണ കാലത്ത് തനിക്ക് മാറ്റങ്ങളുണ്ടായി എന്നാണ് ഷൈന്‍ പറയുന്നത്.

”കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്.

നമ്മുടെ ചുറ്റമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസുണ്ട്. അത് നമ്മുടെ ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകും എന്നാണ് ഷൈന്‍ പറയുന്നത്. ഇങ്ങേര്‍ക്ക് സീരീയസ് ആയി എന്തോ പ്രശ്‌നം ഉണ്ടെന്നാണ് വിമര്‍ശകര്‍ താരത്തിന്റെ വാക്കുകളോട് പ്രതികരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/106522/now-shine-tom-is-saying-that-the-reason-behind-his-behavior-in-interviews-is-the-corona-virus)