---
title: "സിൽക്ക് സ്മിത ചെയ്ത ആ കഥാപാത്രം തനിക്കും ചെയ്യണമെന്ന് അനുശ്രീ, കമന്റുമായി ആരാധകർ "
english_title: "Anusree wants to do the role played by Silk Smitha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106516/anusree-wants-to-do-the-role-played-by-silk-smitha"
published_at: "2023-04-01T12:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427dcecb0470_anusree_and_silksmitha.jpg"
keywords: []
---

# സിൽക്ക് സ്മിത ചെയ്ത ആ കഥാപാത്രം തനിക്കും ചെയ്യണമെന്ന് അനുശ്രീ, കമന്റുമായി ആരാധകർ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് . ഇപ്പോൾ അനുശ്രീ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് . ഇപ്പോൾ അനുശ്രീ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

തനിക്ക് അവതരിപ്പിക്കുവാൻ ആഗ്രഹമുള്ള ഒരു കഥാപാത്രത്തിന്റെ പേരാണ് അനുശ്രീ പറഞ്ഞത്. കള്ളനും ഭഗവതിയും എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിൽ ആണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് തിയേറ്ററിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു സിനിമയുടെ രണ്ടാം ഭാഗം എടുക്കുവാൻ പറ്റിയാൽ സ്പടികം എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കും എന്നായിരുന്നു അനുശ്രീ നൽകിയ മറുപടി. എന്നാൽ ഈ സിനിമയിൽ മുഴുവനായി അഭിനയിക്കുവാൻ അല്ല എന്നും പാറമടയിൽ വെച്ച് എടുത്ത ഏഴിമല പൂഞ്ചോല എന്ന പാട്ടിൽ മാത്രം അഭിനയിക്കുവാൻ ആണ് തനിക്ക് ഇഷ്ടമെന്നുമായിരുന്നു അനുശ്രീ പറഞ്ഞത്.

അതേസമയം വിഷ്ണു ഉണ്ണികൃഷ്ണൻ നൽകിയ മറുപടി അമർ അക്ബർ അന്തോണി എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കണം എന്നതാണ്. അതേസമയം തീർച്ചയായും ഈ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്.

ഇപ്പോൾ നിരവധി ആളുകൾ ആണ് അനുശ്രീയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. ഇത്രയും ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രത്തെ തന്നെ തിരഞ്ഞെടുക്കുവാൻ കാണിച്ച ധൈര്യത്തിന് നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവരെ അഭിനന്ദിക്കുന്നത്.

അതേസമയം ലോകത്ത് ഒരു നടിക്കും ചെയ്യാൻ പറ്റാത്ത അത്രയും പെർഫെക്ഷൻ ആയിട്ടാണ് സിൽക്ക് സ്മിത ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നും നിങ്ങളെക്കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/106516/anusree-wants-to-do-the-role-played-by-silk-smitha)