---
title: "കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കൂ; ഷംനയുടെ ഡാൻസ് വീഡിയോയ്ക്ക് താഴെ ആരാധകർ"
english_title: "Now the video shared by Shamna on Instagram is being discussed on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106509/now-the-video-shared-by-shamna-on-instagram-is-being-discussed-on-social-media"
published_at: "2023-04-01T12:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427d7dd85b98_shamna_kasim.jpg"
keywords: []
---

# കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കൂ; ഷംനയുടെ ഡാൻസ് വീഡിയോയ്ക്ക് താഴെ ആരാധകർ

> **Lead Summary:** മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഷംന കാസിം. ഡാൻസ് വേദികളിൽ നിറഞ്ഞ് നിന്ന ഷംന മലയാളത്തിൽ ചെയ്ത സിനിമകൾ‌ കുറവാണ്. എന്നാൽ ഡാൻസിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തി നേടാൻ‌ ഷംനയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷമാണ് നടി വിവാഹം കഴിച്ചത്. ദുബായിലെ ബിസിനസ്കാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ഇരുവരും ദുബായിലെ ഒരു പ്രോ​ഗ്രാമിനിടെ കണ്ട് സൗഹൃദത്തിലാവുകയായിരുന്നു. 

## Article Content

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഷംന കാസിം. ഡാൻസ് വേദികളിൽ നിറഞ്ഞ് നിന്ന ഷംന മലയാളത്തിൽ ചെയ്ത സിനിമകൾ‌ കുറവാണ്. എന്നാൽ ഡാൻസിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തി നേടാൻ‌ ഷംനയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷമാണ് നടി വിവാഹം കഴിച്ചത്. ദുബായിലെ ബിസിനസ്കാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ഇരുവരും ദുബായിലെ ഒരു പ്രോ​ഗ്രാമിനിടെ കണ്ട് സൗഹൃദത്തിലാവുകയായിരുന്നു. 

വിവാഹത്തിന് ശേഷം താൻ ​ഗർഭിണിയാണെന്ന സന്തോഷ വാർത്തയും ഷംന ആരാധകരെ അറിയിച്ചു. പിന്നാലെ പല അഭ്യൂഹങ്ങളും വന്നു. നടി ഒമ്പത് മാസം ​ഗർഭിണിയാണിപ്പോൾ.

വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടേയുള്ളൂ എന്ന് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തു. ഇതോടെ ഇക്കാര്യത്തിൽ ഷംന തന്നെ വ്യക്തത വരുത്തി. നിക്കാഹ് കഴിഞ്ഞ ശേഷം താനും ഷാ​നിദും ലിവിംദ് ടു​ഗെദറിൽ ആയിരുന്നെന്നാണ് ഷംന വ്യക്തമാക്കിയത്. 

ഇപ്പോഴിതാ ഷംന ഇൻസ്റ്റ​ഗ്രാ​മിൽ‌ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നടിയുടെ പുതിയ സിനിമ ദസറയിലെ ​ഗാനത്തിന് ഡാൻസ് ചെയ്യുന്ന വീഡിയോയായിരുന്നു ഇത്. ഇത്രയും മികച്ച സിനിമയുടെ ഭാ​ഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിനിമയുടെ ആഘോഷങ്ങൾ മിസ് ചെയ്യുന്നെന്നും ഷംന വീഡിയോയ്ക്കൊപ്പം കുറിച്ചു. 

എന്നാൽ കമന്റ് ചെയ്തവരിൽ ഭൂരിഭാ​ഗവും ശ്രദ്ധിച്ചതും ഇതൊന്നുമല്ല. പൂർണ ​ഗർഭിണിയായിരിക്കുമ്പോഴാണോ ഡാൻസെന്നാണ് പലരുടെയും ചോദ്യം. കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കൂയെന്നും പലരും കമന്റ് ചെയ്തു.

റമദാൻ മാസത്തിലാണോ ഡാൻസെന്നാണ് മറ്റ് ചിലരുടെ ചോദ്യം. മാഡം ഈ മാസം സമാധാനത്തിന്റെ റമദാൻ മാസമാണ്. ദയവായി പാട്ടുകളോ ഡാൻസ് വീഡിയോകളോ പങ്കുവെക്കാതിരിക്കൂ, നിങ്ങളോട് അപേക്ഷിക്കുകയാണെന്നാണ് ഒരാളുടെ കമന്റ്. കമന്റുകൾക്കൊന്നും ഷംന മറുപടി നൽകിയിട്ടില്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/106509/now-the-video-shared-by-shamna-on-instagram-is-being-discussed-on-social-media)