---
title: "ജവാനിൽ നയൻസ് ബിക്കിനിയിൽ എത്തുമോ; ആരാധകർ കാത്തിരുന്ന  ഉത്തരം ഇതാ..."
english_title: "Will Jawanil reach nines bikini; Here is the answer fans have been waiting for…"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106478/will-jawanil-reach-nines-bikini-here-is-the-answer-fans-have-been-waiting-for"
published_at: "2023-04-01T10:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427bf7586d39_nayanthara.jpg"
keywords: []
---

# ജവാനിൽ നയൻസ് ബിക്കിനിയിൽ എത്തുമോ; ആരാധകർ കാത്തിരുന്ന  ഉത്തരം ഇതാ...

> **Lead Summary:** കിങ് ഖാൻ ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ജവാൻ. തമിഴ് സംവിധായകൻ ആറ്റിലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്ന നിലയിലും സൗത്ത് ഇന്ത്യയുടെ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാര ആദ്യ ഹിന്ദി ചിത്രം എന്ന നിലയിലും വലിയ പ്രതീക്ഷയാണ് സിനിമ പ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ചെറിയ അപ്ഡേഷനുകൾ പോലും സിനിമ പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടാറുണ്ട്.

## Article Content

കിങ് ഖാൻ ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ജവാൻ. തമിഴ് സംവിധായകൻ ആറ്റിലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്ന നിലയിലും സൗത്ത് ഇന്ത്യയുടെ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാര ആദ്യ ഹിന്ദി ചിത്രം എന്ന നിലയിലും വലിയ പ്രതീക്ഷയാണ് സിനിമ പ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ചെറിയ അപ്ഡേഷനുകൾ പോലും സിനിമ പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം എത്തിയ റിപ്പോർട്ട്‌ ആണ് ജവാനിൽ നയൻതാര ബിക്കിനിയിലാണ് എത്തുന്നു എന്നത്. നാളുകൾക്ക് ശേഷം നയൻസ് ബിക്കിനിയിൽ എത്തുന്നു എന്ന വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ വാർത്തയുടെ സത്യാവസ്ഥ എത്തിയിരിക്കുകയാണ്.

നയൻസ് ബിക്കിനിയിൽ എത്തുന്നു എന്ന വാർത്ത വെറും വ്യാജ പ്രചരണം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വാർത്തയും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല എന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഷാരൂഖിന്റെ മുൻ ചിത്രമായിരുന്ന പഠാനിൽ ദീപിക പദുക്കോൺ ബിക്കിനി വേഷത്തിലെത്തിയിരുന്നു. നടന്റെ അടുത്ത ചിത്രത്തിലെ നായികയും അങ്ങനെയാകും എന്ന പരിഹാസങ്ങളാണ് ഇങ്ങനെയൊരു ഗോസിപ്പിന് കാരണമെന്നും ഇ ടൈംസ് പറയുന്നു.

അതേസമയം ഷാരുഖ്ഖാൻ ഇരട്ടവേഷത്തിലാകും എത്തുക. നയൻതാരയ്ക്ക് പുറമെ ദീപിക പദുകോണും നായികയാകുമെന്നും റിപ്പോർട്ട് ഉണ്ട്. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു തുടങ്ങിയവരും സുപ്രധാന റോളുകളിൽ ഉണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.അറ്റ്ലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ജൂൺ മാസത്തോടെ റിലീസ് ചെയ്യുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/106478/will-jawanil-reach-nines-bikini-here-is-the-answer-fans-have-been-waiting-for)