---
title: "ഞങ്ങളാരും ഊച്ചാളികളല്ല; ക്യാപ്റ്റനെതിരെ പൊട്ടിത്തെറിച്ച് നാദിറ"
english_title: "Now Nadira has come out against Akhil's attitude of authority."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106463/now-nadira-has-come-out-against-akhils-attitude-of-authority"
published_at: "2023-04-01T09:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427aefec5b4c_akhil_marar.jpg"
keywords: []
---

# ഞങ്ങളാരും ഊച്ചാളികളല്ല; ക്യാപ്റ്റനെതിരെ പൊട്ടിത്തെറിച്ച് നാദിറ

> **Lead Summary:**  ബിഗ് ബോസ് മലയാളം അതിന്റെ അഞ്ചാം സീസണുമായി എത്തിയിരിക്കുകയാണ്. അഞ്ചാം സീസണിലും അടിയും വഴക്കുമൊന്നും ഒട്ടു കുറവില്ല. മുന്‍ സീസണുകളെ അപേക്ഷിച്ച് അടിയിലേക്ക് എത്താന്‍ യാതൊരു കാത്തിരിപ്പും നടത്തിയിട്ടില്ല അഞ്ചാം സീസണ്‍. ബിഗ് ബോസ് വീട്ടിലെ ആദ്യ ദിവസം തന്നെ താരങ്ങള്‍ തമ്മില്‍ പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. 

## Article Content

 ബിഗ് ബോസ് മലയാളം അതിന്റെ അഞ്ചാം സീസണുമായി എത്തിയിരിക്കുകയാണ്. അഞ്ചാം സീസണിലും അടിയും വഴക്കുമൊന്നും ഒട്ടു കുറവില്ല. മുന്‍ സീസണുകളെ അപേക്ഷിച്ച് അടിയിലേക്ക് എത്താന്‍ യാതൊരു കാത്തിരിപ്പും നടത്തിയിട്ടില്ല അഞ്ചാം സീസണ്‍. ബിഗ് ബോസ് വീട്ടിലെ ആദ്യ ദിവസം തന്നെ താരങ്ങള്‍ തമ്മില്‍ പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. 

ആദ്യ ആഴ്ച തന്നെ വലിയ ഒരുപാട് അടികള്‍ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 5 വേദിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അഖില്‍ മാരാരും നാദിറയും തമ്മിലൊരു പൊട്ടിത്തെറി നടന്നിരിക്കുകയാണ് ബിഗ് ബോസ് വീട്ടില്‍ . 

ബിഗ് ബോസ് വീട്ടില്‍ ആദ്യ ആഴ്ച തന്നെ ശ്രദ്ധ നേടിയ രണ്ട് താരങ്ങളാണ് അഖില്‍ മാരാരും നാദിറ മെഹ്‌റിനും. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഖില്‍ മാരാര്‍. തന്റെ വിവാദമായ പ്രസ്താവനകൡലൂടെ ചര്‍ച്ചയായി മാറിയ അഖില്‍ മാരാര്‍ ബിഗ് ബോസ് വീട്ടിലെത്തിയപ്പോഴും ശ്രദ്ധ നേടുകയായിരുന്നു.

അതേസമയം തുടക്കത്തില്‍ തന്നെ ബഹളമുണ്ടാക്കാതെ, എന്നാല്‍ കൃത്യമായി ഗെയിം കളിക്കുന്ന മത്സരാര്‍ത്ഥിയെന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിച്ച മത്സരാര്‍ത്ഥിയാണ് നാദിറ മെഹ്‌റിന്‍. ഇപ്പോഴിതാ അഖിലിന്റെ അധികാരഭാവത്തിനെതിരെ നാദിറ രംഗത്തെത്തിയിരിക്കുകയാണ്.

ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റാനായി മാറിയിരിക്കുകായണ് അഖില്‍ മാരാര്‍. അങ്ങനെയിരിക്കെ ഉറങ്ങുകയായിരുന്ന ഗോപികയോടും ജയിലില്‍ കിടക്കുന്ന റിനോഷിനോടും ഏയ്ഞ്ചലിന്‍ മറിയയോടും അഖില്‍ ഉറങ്ങരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഗോപികയോടായി എഴുന്നേല്‍ക്ക് എഴുന്നേല്‍ക്ക് ഉറങ്ങാന്‍ പാടില്ല എന്ന് ആജ്ഞാപിക്കുന്നത് പോലെ അഖില്‍ സംസാരിച്ചുവെന്നതാണ് നാദിറയെ ചൊടിപ്പിച്ചത്. 

അഖിലിന്റേത് വെറും പട്ടി ഷോയാണെന്നും അഖില്‍ പറയുന്നത് കേട്ട് പേടിക്കുന്ന ഊച്ചാളിയല്ല താനെന്നുമായിരുന്നു നാദിറയുടെ പ്രതികരണം. ഇരുവരും തമ്മില്‍ ശക്തമായ വാക് പോര് തന്നെ നടന്നു. അഖില്‍ നാദിറയോട് നീ പോടിയെന്ന് പറഞ്ഞപ്പോള്‍ എടീ എന്ന് വീട്ടില്‍ പോയി വിളിച്ചാല്‍ മതിയെന്നായി നാദിറ. ഗോപികയ്ക്ക് ഇല്ലാത്ത പ്രശ്‌നമാണ് നാദിറയ്‌ക്കെന്നാണ് അഖില്‍ പറഞ്ഞത്. അഖില്‍ പറഞ്ഞ കാര്യത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ അഖിലിന്റെ ടോണിലെ അധികാരഭാവമാണ് പ്രശ്‌നമെന്നുമാണ് നാദിറ പറഞ്ഞത്. 

പിന്നീട് ഇത് വലിയ ചര്‍ച്ചയായി മാറി. അഖിലിന്റെ സംസാരത്തിലെ അധികാരഭാവത്തിനെതിരെ മനീഷ, ജുനൈസ് എന്നിവരും രംഗത്തെത്തി. അതേസമയം ഷിജു അഖിലിനെ അനുകൂലിച്ചു. എന്തായാലും വലിയൊരു അടിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു പോയി.

അതേസമയം തന്റെ പ്രസ്താവനയില്‍ നിന്ന് പിന്മാറില്ലെന്നും പറഞ്ഞ വാക്കുകളൊന്നും മാറ്റിപ്പറയില്ലെന്നും നാദിറ വ്യക്തമാക്കുന്നുണ്ട്. പിന്നീട് താന്‍ എന്തിനെയാണ് എതിര്‍ത്തത് എന്ന് നാദിറ മറ്റുള്ളവര്‍ക്ക് വ്യക്തമാക്കി കൊടുക്കുകയും അവരത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ചിലരൊക്കെ അഖിലിന് നല്‍കുന്ന പ്രത്യേക പരിഗണന തന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ട എന്ന് നാദിറ വ്യക്തമാക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/106463/now-nadira-has-come-out-against-akhils-attitude-of-authority)