---
title: "മരക്കാര്‍ റിലീസിന് ഉപാധികളുമായി  ആന്‍റണി പെരുമ്പാവൂര്‍"
english_title: "Anthony Perumbavoor with conditions for Marakkar release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10646/anthony-perumbavoor-with-conditions-for-marakkar-release"
published_at: "2021-11-14T15:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190e17c659cb_MARAKKAR.jpg"
keywords: []
---

# മരക്കാര്‍ റിലീസിന് ഉപാധികളുമായി  ആന്‍റണി പെരുമ്പാവൂര്‍

> **Lead Summary:** മോഹൻലാൽ ചിത്രം മരക്കാര്‍ റിലീസിന് ഉപാധികള്‍ വെച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. സിനിമക്ക് മിനിമം ഗ്യാരന്‍റി എന്ന ഉപാധിയാണ് ആന്‍റണി ആവശ്യപ്പെട്ടിരിക്കുന്നത്.

## Article Content

മോഹൻലാൽ ചിത്രം മരക്കാര്‍ റിലീസിന് ഉപാധികള്‍ വെച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. സിനിമക്ക് മിനിമം ഗ്യാരന്‍റി എന്ന ഉപാധിയാണ് ആന്‍റണി ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ സിനിമയുടെ റിലീസിന് ആന്‍റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നത്.

സിനിമാ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ രംഗത്തു വന്നത്. ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്‍റെ ആദ്യ ഉപാധി.

ആദ്യവാരം സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അതിന്‍റെ 50 ശതമാനവും നൽകണമെന്നാണ് മറ്റു വ്യവസ്ഥകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/10646/anthony-perumbavoor-with-conditions-for-marakkar-release)