---
title: "ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത്; സങ്കടം തുറന്നു പറഞ്ഞ്  സൂപ്പർ താരം "
english_title: "No one should have this condition again; The superstar opened up about his grief"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106425/no-one-should-have-this-condition-again-the-superstar-opened-up-about-his-grief"
published_at: "2023-03-31T23:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64271b9c78051_amrutha_2.jpg"
keywords: []
---

# ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത്; സങ്കടം തുറന്നു പറഞ്ഞ്  സൂപ്പർ താരം 

> **Lead Summary:** **ടെ**ലിവിഷന്‍ താരങ്ങളില്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമൃത നായര്‍. തന്റെ യൂട്യൂബ് ചാനലിലൂടെ താരത്തിന്റെ വീട്ടിലെ വിശേഷങ്ങളും ആരാധകരില്‍ എത്തിക്കാറുണ്ട്.

## Article Content

**ടെ**ലിവിഷന്‍ താരങ്ങളില്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമൃത നായര്‍. തന്റെ യൂട്യൂബ് ചാനലിലൂടെ താരത്തിന്റെ വീട്ടിലെ വിശേഷങ്ങളും ആരാധകരില്‍ എത്തിക്കാറുണ്ട്.

അമ്മയുടെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ചാണ് അമൃത പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇനി ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് കുറിച്ചു കൊണ്ടാണ് നടി വീഡിയോ പങ്കുവെച്ചത്.

ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണമെന്നും താരം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമൃതയുടെ അമ്മയ്‌ക്ക് പെട്ടെന്നൊരു ദിവസം നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് തല കറങ്ങി വീഴുകയുമായിരുന്നു അമ്മക്ക് ചില മെഡിസിന്റെ പ്രശ്‌നമുണ്ടെന്നും ആശുപത്രിയില്‍ കാണിച്ചപ്പോള്‍ മൈനര്‍ അറ്റാക്കിന്റെ ലക്ഷണമാണെന്നുമാണ് പറഞ്ഞത്.

വീട്ടില്‍ വന്നിട്ടും വീണ്ടും ഇതേ അവസ്ഥയുണ്ടായി. പല തവണ ആശുപത്രിയില്‍ കാണിച്ചു. ഒടുവിലാണ് യൂട്രസ്സില്‍ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്. അത് പരിധിക്കപ്പുറം വളര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ ആര്‍ത്തവ പ്രശ്‌നങ്ങളൊന്നും അമ്മ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ സീരിയസ് സ്റ്റേജിലാണ്. യൂട്രസ്സ് റിമൂവ് ചെയ്യുക അല്ലാതെ മറ്റു മാര്‍ഗമില്ല. ഡോക്ടര്‍ സര്‍ജറി നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നായിരുന്നു അമൃത പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/106425/no-one-should-have-this-condition-again-the-superstar-opened-up-about-his-grief)