---
title: "എന്നെ കണ്ടിട്ട് അച്ഛനെ മനസ്സിലായില്ല,  അമ്മ ഗർഭിണിയായിരിക്കുന്ന സമയത്താണ് അച്ഛൻ പോയത്;  ശ്രീവിദ്യ മുല്ലച്ചേരി"
english_title: "Now a video of Srividya from Star Magical is being noticed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106404/now-a-video-of-srividya-from-star-magical-is-being-noticed"
published_at: "2023-03-31T21:25:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642702c780633_sreevidhya_mullaseery.jpg"
keywords: []
---

# എന്നെ കണ്ടിട്ട് അച്ഛനെ മനസ്സിലായില്ല,  അമ്മ ഗർഭിണിയായിരിക്കുന്ന സമയത്താണ് അച്ഛൻ പോയത്;  ശ്രീവിദ്യ മുല്ലച്ചേരി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും നൈറ്റ് ഡ്രൈവ് എന്ന സിനിമയിലാണ് താരത്തിന് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും നൈറ്റ് ഡ്രൈവ് എന്ന സിനിമയിലാണ് താരത്തിന് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്.

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. സംവിധായകൻ രാഹുലിനെ ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. ആറു വർഷത്തെ പ്രണയത്തിനോടുവിൽ ആണ് ഇരുവരും വിവാഹം ചെയ്യാൻ പോകുന്നത്. ഇപ്പോൾ സ്റ്റാർ മാജിക്കൽ നിന്നുമുള്ള ഇവരുടെ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രവാസിയായ തൻറെ അച്ഛനെ കുറിച്ചാണ് ശ്രീവിദ്യ പറയുന്നത്.

> “അച്ഛൻ കുറെ വർഷങ്ങളായി ഗൾഫിലാണ്. എനിക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് അച്ഛനെ ആദ്യമായി കാണുന്നത്. അച്ഛൻ എന്നെ തിരിച്ചറിയാൻ പോലും പ്രയാസമായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഗൾഫ് ഐറ്റം ആണ് എൻറെ അച്ഛൻ. ബഹറിനിൽ ആയിരുന്നു അച്ഛൻ. അമ്മ ഗർഭിണിയായിരിക്കുന്ന സമയത്താണ് അച്ഛൻ പോയത്. ഞാൻ ജനിച്ച് മൂന്നുവർഷങ്ങൾ കഴിഞ്ഞാണ് അച്ഛൻ എന്നെ കാണുന്നത്” – ശ്രീവിദ്യ പറയുന്നു.

> “എന്റെ പ്രായത്തിൽ തന്നെ എനിക്ക് ഒരു കസിൻ ഉണ്ട്. അച്ഛൻ വന്നപ്പോൾ ആരാണ് ശരിക്കും തന്റെ മകൾ എന്ന് അച്ഛന് മനസ്സിലാക്കാൻ സാധിച്ചില്ല. എല്ലാവരും കരുതുന്നത് ഗൾഫുകാരുടെ മക്കൾ എന്നൊക്കെ പറയുമ്പോൾ ഭാഗ്യം ചെയ്തവർ ആണ് എന്നാണ്.

പക്ഷേ ഇതുപോലെ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ പോയിട്ട് പിന്നീട് വന്നത് ഞാൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ ആണ്. കുട്ടികൾ നന്നായി വളരുന്ന പ്രായം അതാണല്ലോ. നമ്മൾ പാവാട പ്രായത്തിൽ നിന്നും ചുരിദാറിലേക്ക് മാറുന്ന പ്രായമാണ് അത്. ആ സമയത്തും പോയി തിരിച്ചു വന്നപ്പോൾ അച്ഛൻ എന്നെ മനസ്സിലായില്ല. ഞാൻ ചെറുപ്പത്തിൽ എഴുതിയ കത്തുകൾ ഒക്കെ ഇപ്പോഴും ഉണ്ട്” – ശ്രീവിദ്യ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/106404/now-a-video-of-srividya-from-star-magical-is-being-noticed)